0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

നീയണിഞ്ഞ മുഖംമൂടി ...അത് കീറിപ്പോകുമോയെന്നുള്ള ഭയം . അതുകൊണ്ടാണ് നീ ആ ടെക്സ്റ്റയിൽസിലും വരാതിരുന്നേ . വന്നവരോട് ഒക്കെ കുശലം പറഞ്ഞാൽ നിനക്കെന്ത് സംഭവിക്കും.. അവർക്ക് നിന്നോടുള്ള മതിപ്പും സ്നേഹവും കൂടുന്നതല്ലാതെ ഒന്നും ഉണ്ടാവില്ല . ഇന്ന് രാവിലെ നീ വീട്ടിൽ വന്നു ... ഇതുവരെ കാണിച്ച നിന്റെ പെരുമാറ്റങ്ങൾ ഒരുപക്ഷെ അമ്മയേം വേദനിപ്പിച്ചിട്ടുണ്ടാകും ..അതുകൊണ്ടെന്തെലും പറഞ്ഞിട്ടുണ്ടാകും ..ഞാൻ ഒന്നും കേട്ടില്ല ... മയങ്ങിപ്പോയി . പക്ഷെ നീ വന്നപ്പോഴുള്ള മനോഭാവമല്ല പോന്നപ്പോളെന്നെനിക്ക് നന്നായിയറിയാം . ഇപ്പൊ ഞാൻ നിന്നോട് സംസാരിക്കുന്നതും നിന്റെ മുഖത്ത് നിന്ന് ഇതെല്ലം നീയിഷ്ടപ്പെടുന്നെന്ന് എനിക്കറിയാവുന്ന കൊണ്ട് തന്നെയാണ് . പക്ഷെ ഒരാൾ തന്നെ എത്രനേരമാണ് സംസാരിക്കുന്നത് ? തിരിച്ചൊന്നും ചോദിക്കുന്നില്ലങ്കിൽ അവരും നിർത്തും ''

''മഹി പറഞ്ഞോ ..ഞാൻ കേട്ടോളാം ..എനിക്കിഷ്ടമാ '' മാധവി പെട്ടന്ന് ചാടി പറഞ്ഞു .

''ഹഹഹ ...ഇങ്ങനെ വേണം പെണ്ണുങ്ങൾ .ചോദ്യവും പറച്ചിലുമൊക്കെ ഇങ്ങോട്ടുമാകാം കേട്ടോ ''

''എനിക്കറിയില്ല മഹി ...എന്ത് ചോദിക്കണോന്ന് ''' മാധവി തന്റെ തുടയിലിരുന്ന അവന്റെ കൈകളിൽ കരതലമമർത്തി , അവൻ പറയുന്നതൊക്കെ ഇഷ്ടമാണെന്ന മട്ടിൽ .

'' ഒരുമ്മ തരുമോ ?

''എഹ് ...!! '' മാധവി ഞെട്ടിയവനെ നോക്കി .

'' ഹഹഹ .. അതിനെന്തിനാ ഇങ്ങനെ ഞെട്ടുന്നെ ? ഇഷ്ടമില്ലേല്‍ തരണ്ട .. ഇല്ലാന്ന് പറഞ്ഞാല്‍ പോരെ ... ഇതുവരേം ഞാനാ ഉമ്മ വെക്കുവേം പിടിക്കുവേം ഒക്കെ ചെയ്തത് . അതും ബലമായി . ഇപ്പൊ ഇഷ്ടത്തോടെ ഒരുമ്മ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നീപ്പോ ചോദിച്ചതാ ... വേണ്ട

💬 Comments

View all comments