തൃഷ്‌ണ [മന്ദന്‍ രാജാ]
📝 Ongoing
👁 1005783 views ❤ 538 likes 💬 63 comments
തൃഷ്‌ണ
Thrishna | Author : Mandhan Raja
എട്ടു മണിയോളം ആയിരുന്നു മഹി വീട്ടിലെത്തുമ്പോൾ .
മനസിൽ പുകഞ്ഞിരുന്ന നെരിപ്പോടുകൾ വണ്ടിയൊതുക്കിയിട്ട് മനസ്സിനെ താനിതുവരെ ജീവിച്ച ചുറ്റുപാടുകളിലൂടെ മേയാന്‍ വിട്ട് തെറ്റും ശെരിയും ഏതെന്ന് കണ്ടെത്തിയാണ് മഹി വീട്ടിലെത്തിയത് .
'' ചേച്ചി എവിടെയമ്മേ ?''
വാതില്‍ തുറന്ന സാവിത്രിയോടവൻ ചോദിച്ചു .
'' അവള് നേരത്തെ കഴിച്ചു കിടന്നു ... നീ കുളിക്കുന്നുണ്ടേൽ കുളിച്ചിട്ട് വാ . ഞാൻ കഴിക്കാൻ എടുത്തു വെക്കാം ''
'' എനിക്കൊന്നും വേണ്ടമ്മേ ... ഞാൻ കഴിച്ചു ''
'' 'അമ്മ കഴിച്ചോ ?'' അവൻ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു നോക്കി ചോദിച്ചു .
'' ഹ്മ്മ് .. അവളുടെ ഒപ്പം ഇരുന്നു '' സാവിത്രി അവനെ നോക്കി പുഞ്ചിരിച്ചു .
'' മോനെ ... '''
''എന്നാമ്മേ ... ?''
മഹി തന്റെ മുറിയിലേക്ക് നടക്കുന്നതിനിടെ സാവിത്രി വിളിച്ചപ്പോൾ തിരിഞ്ഞു നിന്നു .
'' ഹേയ് ..ഒന്നുമില്ല ... നാളെ സംസാരിക്കാം ..നീ കിടന്നോ ''' സാവിത്രി എന്തോ പറയാൻ വന്നിട്ട് പാതിയിൽ നിർത്തി .
''ഹ്മ്മ് ... അവളെന്ത് തീരുമാനിക്കുന്നു എന്നെനിക്കറിയണ്ട . ഇനിയൊന്നിനും നമ്മളായിട്ട് അവളെ നിർബന്ധിക്കരുത് . ''
''ഞാനും അത് തന്നെയാണ് വിചാരിച്ചത് . ഇതിനെപ്പറ്റി ഒന്നും ഞാനവളോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല . പക്ഷെ അവൾ പോകുന്നെന്നാണ് പറഞ്ഞത് . രജീഷ് അവളെ വന്നു കണ്ട് സംസാരിച്ചിരുന്നു എന്ന് '''
''എന്നിട്ട് ?''
'' അവളൊന
💬 Comments
View all comments