Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]
എന്തിനും ഓടിവരുന്ന നല്ലൊരു കൂട്ടുകാരൻ, താനും അതിനപ്പുറം മറ്റൊന്നുമായി കണ്ടിട്ടില്ല നന്ദേട്ടനെ…നന്ദേട്ടൻ സ്കൂൾ കഴിഞ്ഞ് പോയതിന് ശേഷം മറ്റേവിടേയോ ആണ് ഡിഗ്രി ചെയ്തത് പിന്നീട് വല്ലപ്പോഴും കാണും അത്രതന്നെ.’
നാളെ നന്ദൻ ദേവടത്തേക്ക് വരുന്ന കാര്യം ആലോചിച്ചപ്പോൾ വൃന്ദക്ക് കയ്യും കാലും വിറച്ചു.
ദേവടത്തെത്തി പൂജാമുറിയിൽ വിളക്കുവച്ചു, ദേവടത്തെ പൂജാമുറിയുടെ വാതിലും തൂണുകളും മച്ചും ചന്ദനത്തിൽ തീർത്തതാണ് അത് എന്നും തുടക്കുന്നത് കൊണ്ട് അതിനകം എപ്പോഴും ചന്ദനത്തിന്റെ തീഷ്ണ സുഗന്ധമാണ്, പൂജാമുറിയിൽ പെരുമാറുന്നതുകൊണ്ടാവാം അതേ ഗന്ധമാണ് വൃന്ദക്കും,
നിലവിളക്കിൽ ദീപം പകർന്നു ഉമ്മറത്തു കൊണ്ടുവച്ചു കണ്ണനും വൃന്ദയും നാമം ജപിച്ചു,
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും വൃന്ദയുടെ മനസ്സിൽ വല്ലാത്തൊരു ആധി ഉണ്ടായിരുന്നു,
വൃന്ദ കിച്ചയെ വിളിച്ചു,വൃന്ദ നന്ദൻ പറഞ്ഞ കാര്യങ്ങൾ കിച്ചയോട് പറഞ്ഞു…
കിച്ച അവളെ സമാധാനിപ്പിച്ചു, വരുന്നടുത്തുവച്ചുകാണാമെന്ന് വൃന്ദയും വിചാരിച്ചു…
••❀••
പിറ്റേന്ന് വൃന്ദ നന്ദന്റെ കാര്യമാലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു, വലിയച്ഛൻ പോകുന്നതിന് മുന്നേ വന്നാൽ ഉണ്ടാകുന്ന ഭൂകമ്പമോർത്തു അവളാകെ വിഷമിച്ചു, വലിയച്ഛൻ പോയിട്ടാണെൽ ഈ കല്യാണക്കാര്യം ആരും വലിയച്ഛനോട് പറയില്ല അതവൾക്ക് ഉറപ്പായിരുന്നു.
രാജേന്ദ്രൻ പതിവ് സമയത്തുതന്നെ പോയപ്പോൾ വൃന്ദ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു, അന്ന് കോളേജിലെന്തോ അവധി ആയതുകൊണ്ട് ശില്പയും വീട്ടിലുണ്ടായിരുന്നു.
ഒരു പതിനൊന്നു മണിയോടെ നന്ദന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് വൃന്ദ ഒരു വിറയിലോടെ കണ്ടു,
തൊഴുത്തിനടുത്തായി നിൽക്കുകയായിരുന്നു വൃന്ദ, കാറിൽ നിന്നും നന്ദനും അവന്റെ അമ്മ ശ്യാമയും ഇറങ്ങി, നന്ദൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി വൃന്ദയെ കണ്ട് പുഞ്ചിരിച്ചു, അതുകണ്ട വൃന്ദ പെട്ടെന്നോടി വീടിനുള്ളിലേക്ക് പോയി…
💬 Comments
View all comments