0%

Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 262

അന്നുതന്നെ അവനേം കൂട്ടി ജ്യോത്സ്യൻറെ അടുത്തേക്ക് പോയി ജാതകപ്പൊരുത്തം നോക്കണമെന്ന് ശ്യാമ പറഞ്ഞതിൻപ്രകാരം പ്രശസ്തനായ ജ്യോത്സ്യനെ തന്നെ പോയികണ്ടു, അദ്ദേഹം രണ്ടുപേരുടേം ജാതകം വിശദമായി പരിശോധിച്ചു, അതിനു ശേഷം അവരുടെ മുഖത്തേക്ക് നോക്കി,

“ഇല്ല…ചേരില്ല…ചേരാൻ പാടില്ല…അത്രക്ക് നീച ജാതകമാണ് ഈ പെൺകുട്ടിയുടേത്, ഞാൻ എന്റെ നാല്പത് വർഷത്തെ അനുഭവത്തിൽ ഇതുപോലൊരു ജാതകം ഇതുവരെ കണ്ടിട്ടില്ല, അത്രക്ക് നികൃഷ്ടമായ ജാതകമാണിത്… ഈ വിവാഹം ഉപേക്ഷിക്കുന്നതാവും നല്ലത്…”

അതുകേട്ട് ശ്യാമയും നന്ദനും ഞെട്ടി…പിന്നീട് ശ്യാമ ചോദിച്ചു…

“എന്താ കാര്യോന്ന് വിശദമാക്കി പറയാമോ…വല്ല പരിഹാരം ഉണ്ടേൽ ചെയ്യാം…”

“ഏയ്…അങ്ങനല്ല…ഇതിപ്പോ ജേഷ്ഠാ ഭഗവതി മനുഷ്യനായി പിറന്നാൽ എങ്ങനെയുണ്ടാവും അതുമാതിരിയാണ് ഈ കുട്ടിയുടെ ജാതകം, വിശദമാക്കിയാൽ ഈ ജാതകക്കാരി ഇരിക്കുന്നിടം മുടിയും…കുടുംബത്തിൽ ദുർമരണങ്ങൾ ഉണ്ടാകും സമാധാനം ഉണ്ടാകില്ല, വൈധവ്യ യോഗം പോലും കാണുന്നുണ്ട്… ഇതങ്ങുപേഷിക്കുന്നതാവും നല്ലത്…”

“അല്ല ജാതകം എഴുതിയതിൽ എന്തേലും കുഴപ്പമാണെങ്കിലോ…”

നന്ദൻ വിഷമത്തോടെ ചോദിച്ചു, അതുകേട്ടു ജ്യോൽസ്യൻ ഒന്ന് ചിരിച്ചു..

“ജാതകത്തിന് ഒരു കുഴപ്പോമില്ല, ഇതെഴുതിയത് കക്കാട്ട് തിരുമേനിയാ…അദ്ദേഹത്തെ ഞങ്ങൾ ആചര്യതുല്യനായാണ് കണക്കാക്കുന്നത് അതുകൊണ്ട് അതും അസംഭവ്യം,,, മാത്രോല്ല അദ്ദേയമാണ് ദേവടത്തെ ജ്യോൽസ്യൻ അതുകൊണ്ട് ഇത് കക്കാട്ട് തിരുമേനി തന്നെയാ എഴുതിയത് എന്നതിൽ സംശയം വേണ്ട, പിന്നെ എന്നെ വിശ്വാസമില്ലെങ്കി വേറെ ആരെ വേണേലും കാണിക്കു…പിന്നെ നിങ്ങളുടെ ഇഷ്ടം…”

ജാതകങ്ങൾ മുന്നിലേക്കിട്ടുകൊണ്ട് ജ്യോൽസ്യൻ പറഞ്ഞു,

തിരികെ വീട്ടിലേക്ക് വരുന്ന വഴി രണ്ടുപേരും ഒന്നും മിണ്ടിയിരുന്നില്ല…രണ്ടുപേരും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു,

വീട്ടിലെത്തിയിട്ടും സാബു വരുന്ന വരെ ഇതിനെക്കുറിച്ച് രണ്ടുപേരും പരസ്പരം മിണ്ടിയില്ല,

വൈകിട്ട് സാബു വന്നതിന് ശേഷമാണ് ഇക്കാര്യത്തേക്കുറിച്ച് സംസാരമുണ്ടായത്, ജ്യോൽസ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം ശ്യാമ സാബുവിനോട് പറഞ്ഞു.

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല,

“ഇക്കാലത്ത് ആരെങ്കിലും ഈ ജ്യോൽസ്യത്തിലും ജാതകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ…ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ…എനിക്കിതിലൊന്നും ഒരു വിശ്വാസോമില്ല…”

നിശബ്ദത ഭേദിച്ചുകൊണ്ട് നന്ദൻ പറഞ്ഞു…

ശ്യാമ അവനെ തുറിച്ചുനോക്കി, അത് ശ്രദ്ധിച്ചിട്ട് സാബു പറഞ്ഞു,

“നന്ദൂട്ടാ… മറ്റുള്ളവരാരെങ്കിലുമായിരുന്നേ ഞാനും നിന്റെ പാർട്ടീല് ചേർന്നേനെ…പക്ഷേ ഇതിൽ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ വയ്യ…നീയൊരുത്തനെ ഞങ്ങൾക്കൊള്ളു…”

“സാബുവേട്ടനെന്തിനാ അങ്ങനെ പറയുന്നേ.. ഇതിലിപ്പോ ഒറ്റ തീരുമാനമെയുള്ളൂ…ഈ ആലോചന അങ്ങ് വേണ്ടാന്ന് വയ്ക്കണം…അവളെക്കാളും

💬 Comments

View all comments