Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]
ജ്യോൽസ്യത്തിലും ജാതകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ…ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ…എനിക്കിതിലൊന്നും ഒരു വിശ്വാസോമില്ല…”
നിശബ്ദത ഭേദിച്ചുകൊണ്ട് നന്ദൻ പറഞ്ഞു…
ശ്യാമ അവനെ തുറിച്ചുനോക്കി, അത് ശ്രദ്ധിച്ചിട്ട് സാബു പറഞ്ഞു,
“നന്ദൂട്ടാ… മറ്റുള്ളവരാരെങ്കിലുമായിരുന്നേ ഞാനും നിന്റെ പാർട്ടീല് ചേർന്നേനെ…പക്ഷേ ഇതിൽ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ വയ്യ…നീയൊരുത്തനെ ഞങ്ങൾക്കൊള്ളു…”
“സാബുവേട്ടനെന്തിനാ അങ്ങനെ പറയുന്നേ.. ഇതിലിപ്പോ ഒറ്റ തീരുമാനമെയുള്ളൂ…ഈ ആലോചന അങ്ങ് വേണ്ടാന്ന് വയ്ക്കണം…അവളെക്കാളും നല്ല സുന്ദരി പെൺപിള്ളേരെ ഞങ്ങൾ കണ്ടുപിടിക്കും…”
ശ്യമള നന്ദനെ നോക്കിക്കൊണ്ട് പറഞ്ഞു…അവന് മുഖമുയർത്തി രണ്ടുപേരേം നോക്കി…
“ഈ ആലോചന നിങ്ങൾക്ക് വേണ്ടാന്ന് വയ്ക്കാം, ഞാനും സമ്മതിക്കാം…പക്ഷെ അതോടെ നന്ദന് പെണ്ണ് നോക്കുന്ന ജോലിക്കൂടി അങ്ങ് രാജി വയ്ച്ചേക്കണം രണ്ടുപേരും…”
നന്ദൻ സൗമ്യമായി എന്നാൽ വാശിയോടെ പറഞ്ഞു, പിന്നീട് അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി,
ശ്യാമയും സാബുവും ഇനിയെന്ത് എന്നറിയാതെ ഇരുന്നു.
(തുടരണോ...?)
💬 Comments
View all comments