0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 415

പഠിച്ചു, ഇപ്പൊ നിന്നെക്കാളും വേഗത്തിൽ ഞങ്ങൾ നീന്തും… കണ്ണാ നമുക്ക് കുളത്തിൽ നീന്താട്ടോ…”

കണ്ണനെ കണ്ട സന്തോഷത്തിൽ അവർ ഓരോരോ കാര്യങ്ങളായി അവനോട് പറഞ്ഞു, കണ്ണൻ ഒന്നും മിണ്ടാതെ തലകുനിച്ചു തിണ്ണയിലേക്കിരുന്നു.

“എയിഡൻ…”

മഞ്ജുവിന്റെ വിളികേട്ട് എയിഡൻ അങ്ങോട്ട് നോക്കി

“Yes mom…”

മഞ്ജു അവനടുത്തേക്ക് വന്നു

“I told you not to get too close to him,..”

“അതെന്താ…? He’s my friend, ഒന്ന് പോ മമ്മി…”

“എയിഡൻ… പറഞ്ഞതുകേൾക്ക് നിന്നോട്, അവനോടൊന്നും കൂട്ടുകൂടാൻ നിൽക്കണ്ട പോ അകത്ത്…”

മഞ്ജു കണ്ണനെ വെറുപ്പോടെ തുറിച്ചു നോക്കികൊണ്ട് എയിഡനോട് ദേഷ്യപ്പെട്ടു…

“കണ്ണാ… നമുക്ക് പിന്നെ കാണാമെ…”

കയ്യിലിരുന്ന ചോക്ക്ലറ്റ് അവന്റെ കൈകളിൽ വച്ചുകൊടുത്തിട്ട് റോൺ പതിയെ പറഞ്ഞിട്ട് അകത്തേക്ക് പോയി

എയിഡനും ദേഷ്യത്തോടെ മഞ്ജുവിനെ നോക്കിയിട്ട് അകത്തേക്ക് പോയി, പിന്നാലെ മഞ്ജുവും,

കണ്ണന്റെ കണ്ണുകൾ നിറഞ്ഞു, അവൻ പുറംകൈകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു, ഇതെല്ലാം കണ്ടുകൊണ്ട് വൃന്ദ അവനടുത്തേക്ക് വന്നു അവനെ ചേർത്ത് നിർത്തി, അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു,

“പോട്ടെ… സാരോല്ല, മോൻ വിഷമിക്കാതെ മോന് കൂട്ടുകൂടാനും കൂടെകളിക്കാനും കാവിലമ്മ ഒരാളെ കൊണ്ടോരും നോക്കിക്കോ…”

കണ്ണൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു,

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു, അതിനിടയിൽ വൃന്ദ പരമാവതി ആരുടെയും മുന്നിൽ പെടാതെ നടന്നു, എങ്കിലും പലപ്പോഴും കാവ്യയും കവിതയും നിവിന്റെ സഹോദരി നിവേദ്യയും ശിൽപയുമൊക്കെ അവളെ തരം കിട്ടുമ്പോൾ ബുദ്ധിമുട്ടിച്ചിരുന്നു, എങ്കിലും വൃന്ദ അതൊന്നും കാര്യമാക്കിയില്ല.

••❀••

ഇന്നാണ് വിവാഹനിശ്ചയം, തറവാട്ടുമുറ്റത്ത് വലിയ ആർഭാടമായി പന്തലിട്ടു,

രാവിലെ മുതലേ ബന്ധുക്കളെല്ലാം എത്തിച്ചേർന്നു,

എല്ലാർക്കും പരിഹസിക്കാനായി ആരുടേംമുന്നിൽ ചെല്ലരുതെന്ന് കിച്ച വൃന്ദയെ വിലക്കിയെങ്കിലും, ഓരോരോ കാര്യങ്ങൾക്കായി അവൾ ഓടി നടന്നു,

വൃന്ദയ്ക്കും കണ്ണനും നളിനി പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങി കൊടുത്തിരുന്നു, കണ്ണൻ കുളിച്ചു തോർത്തുമുടുത്ത് മുറിയിലേക്ക് വന്നു, ഏതോ തമിഴ് പാട്ട് പാടി തോർത്തു അഴിച്ച് കയ്യിലിട്ട് കറക്കി പിറന്നപടി ഡാൻസ് കളിച്ചുകൊണ്ട് നിന്നു, അപ്പോൾ വൃന്ദ അവിടേക്ക് വന്നു

“തുണിയെടുത്തുടുക്ക് കണ്ണാ, വയസ്സ് പത്തായി ഇപ്പോഴും കുഞ്ഞു കുട്ടിയെന്നാ ഭാവം…”

അതിന് മറുപടി പറയാതെ

💬 Comments

View all comments