0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

കാലടികളോടെ പൂർണ നഗ്നയായി കിടക്കുന്ന കാവ്യയെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് പോയി…

••❀••

പിറ്റേന്ന് കണ്ണൻ മുറ്റത്ത് നില്കുമ്പോൾ അവന്റെ പ്രായത്തിലുള്ള കുട്ടികൾ പുറത്തുനിന്നു കളിക്കുന്നത് കണ്ട് അവൻ അവരെടുത്തേക്ക് ചെന്നു,

“എന്നേം, കളിക്കാൻ കൂട്ടോ…??”

കണ്ണൻ ഉത്സാഹത്തോടെ അവരോട് ചോദിച്ചു,

ആ കുട്ടികൾ അവനെ പുച്ഛത്തോടെ നോക്കി, അതിൽ ഒരു പെൺകുട്ടി ചിറി കോട്ടി നോക്കിയിട്ട് പറഞ്ഞു…

“Look at him… he is so dirty… ഞാനില്ല ഇവനോടൊപ്പം കളിക്കാൻ, മമ്മ പറഞ്ഞിട്ടുണ്ട് ഇവരൊന്നും കൾച്ചർ ഇല്ലാത്തൊരാണെന്ന്, ഇവനോട് മിണ്ടിയാൽ മമ്മ വഴക്ക് പറേം…”

“ശരിയാ… ഞങ്ങളുമില്ല…”

മറ്റു കുട്ടികളും പറഞ്ഞു,

കണ്ണൻ വിഷമത്തോടെ അവന്റെ നരച്ച ഡ്രസ്സിലേക്ക് നോക്കി, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ തലകുനിച്ചു നടന്ന് അടുക്കളത്തിണ്ണയിൽ വന്നിരുന്നു,

“ടാ…കണ്ണാ…!!”

അപ്പോഴേക്കും എവിടന്നോ എയിഡനും റോണും അവിടേക്കോടി വന്നു, ഗൗരിയമ്മയുടെ മകൾ മഞ്ജുവിന്റെയും ജർമൻ സ്വദേശിയായ എഡ്വർഡിന്റെയും മക്കളാണ് ഐഡനും റോണും, ജർമനിയിൽവച്ച് പ്രേമിച്ചു വിവാഹം കഴിച്ചതാണ്, ഐഡനും റോണും മാത്രമേ കണ്ണനോട് കൂട്ടുള്ളു,

എയിഡൻ ഓടിയെത്തി അവനെ കെട്ടിപ്പിടിച്ചു, പോക്കറ്റിൽ കയ്യിട്ട് കുറച്ചു ചോക്ലേറ്റ് അവന് നേരെ നീട്ടി, കണ്ണൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,

“എന്താടാ… ചോക്ലേറ്റ് വേണ്ടേ… നിനക്ക് വല്യഷ്ടായിരുന്നല്ലോ…

പിന്നെ… ഞങ്ങൾ സ്വിമ്മിംഗ് പഠിച്ചു, ഇപ്പൊ നിന്നെക്കാളും വേഗത്തിൽ ഞങ്ങൾ നീന്തും… കണ്ണാ നമുക്ക് കുളത്തിൽ നീന്താട്ടോ…”

കണ്ണനെ കണ്ട സന്തോഷത്തിൽ അവർ ഓരോരോ കാര്യങ്ങളായി അവനോട് പറഞ്ഞു, കണ്ണൻ ഒന്നും മിണ്ടാതെ തലകുനിച്ചു തിണ്ണയിലേക്കിരുന്നു.

“എയിഡൻ…”

മഞ്ജുവിന്റെ വിളികേട്ട് എയിഡൻ അങ്ങോട്ട് നോക്കി

“Yes

💬 Comments

View all comments