0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

കറക്കി പിറന്നപടി ഡാൻസ് കളിച്ചുകൊണ്ട് നിന്നു, അപ്പോൾ വൃന്ദ അവിടേക്ക് വന്നു

“തുണിയെടുത്തുടുക്ക് കണ്ണാ, വയസ്സ് പത്തായി ഇപ്പോഴും കുഞ്ഞു കുട്ടിയെന്നാ ഭാവം…”

അതിന് മറുപടി പറയാതെ അവൻ അവളുടെ കൈകളിൽ പിടിച്ച് പാട്ടുപാടി ഡാൻസ് കളിക്കാൻ തുടങ്ങി, വൃന്ദ ചിരിച്ചുകൊണ്ട് അവന്റെ കോപ്രായം കണ്ട് നിന്നു…

“മതി… പോയി വേഷം മാറി വാ… അവരെല്ലാം എത്താറായി…”

വൃന്ദ ചിരിയോടെ പറഞ്ഞു, കണ്ണൻ രണ്ട് ചുവട് നടന്നിട്ട് തിരികെ വന്നു വൃന്ദയുടെ കയ്യിൽ പിടിച്ച് അവളെ താഴ്ത്തി അവളുടെ മുഖത്തിന്‌ നേരെ നോക്കി പതിയെ പുഞ്ചിരിച്ചു

“ഉണ്ണിയേച്ചിക്ക് നന്ദേട്ടനെ ഇഷ്ടായിരുന്നോ…?? ഞാൻ കാരണാണോ നന്ദേട്ടനെ കല്യാണം കഴിക്കാൻ പറ്റാഞ്ഞത്…??”

കണ്ണൻ വൃന്ദയോട് വിഷമത്തോടെ ചോദിച്ചു

അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചു,

“ഉണ്ണിയേച്ചിയ്ക്ക് ഈ ലോകത്തേറ്റവും ഇഷ്ടോള്ളത് എന്റെ കണ്ണനെയാണ്, മോൻ കഴിഞ്ഞേ എനിക്കാരുമുള്ളു….

നന്ദേട്ടൻ ശിൽപേച്ചിക്കുള്ളതാണ്,

പിന്നെ കാക്കാത്തിയമ്മ പറഞ്ഞത് മോൻ കേട്ടില്ലേ, ഉണ്ണിയേച്ചിക്ക് ഒരു രാജകുമാരൻ വരും, ഏഴ് കുതിരക്കളെ പൂട്ടിയ തേരിൽ തലയിൽ കിരീടം വച്ച രാജകുമാരൻ, ഉണ്ണിയേച്ചിയേം കണ്ണനേം നല്ലോലെ സ്നേഹിക്കുന്ന രാജകുമാരൻ… മോൻ വെഷമിക്കണ്ട കേട്ടോ…. ചെല്ല് പോയ്‌ ഡ്രസ്സ്‌ മാറി വാ…”

അവൾ പുഞ്ചിരിയോടെ കണ്ണനെ പറഞ്ഞു വിട്ട്കൊണ്ട് എഴുന്നേറ്റു,

കണ്ണൻ ഡ്രസ്സ്‌ മാറി വന്നു, വൃന്ദ കണ്ണന്റെ മുടി ചീകി മുഖത്ത് കുറച്ചു പൗഡർ ഇട്ടുകൊടുത്ത് അവന്റെമുഖത്തേക്ക് നോക്കി

“ഇപ്പൊ എന്റെ കണ്ണൻ സുന്ദരനായി… മോൻ കുരുത്തകേടൊന്നും കാണിക്കരുത്, ആരോടും വഴക്കിനും പോകരുത്, ആരെന്തുപറഞ്ഞാലും ഒരു വഴക്കിനും നിക്കരുത് കേട്ടോ…”

അവന്റെ കവിളിൽ ഉമ്മകൊടുത്തുകൊണ്ട്

💬 Comments

View all comments