0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 456

മറ്റൊരു പെണ്ണിനോടും തോന്നാത്ത ഒരു ഫീലിംങായിരുന്നു എനിക്കവളോട്, അറിയാത്ത അവളോടടുത്തുപോകുന്നു… ആ വലിയ കണ്ണുകൾ അവ തന്നെയല്ലേ താനെന്നും സ്വപ്നത്തിൽ കാണുന്നത് താൻ എന്തിനെക്കളേറെ മോഹിക്കുന്നത് പ്രണയിക്കുന്നത്, ആ കണ്ണുകളെയല്ലേ താൻ തിരയുന്നത്…. കുറച്ചു നാൾ മുൻപ് മാളിൽ ഒരു പെൺകുട്ടിയുടെ കണ്ണ് കണ്ട് താൻ തെറ്റിദ്ധരിച്ചപോലാകുമോ ഇത്… ആയിരിക്കും… ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല… അവളും… ഭൈരവ് പറഞ്ഞപോലെ അവളുടെ പുറകെ നടക്കാൻ ഒരു കഥയുണ്ടാക്കിയതാണെന്നെ അവൾപോലും പറയു… വേണ്ട…’

രുദ്ര് അവന്റെ തലയിലൊന്ന് തട്ടിയിട്ട് അകത്തേക്ക് നടന്നു

••❀••

വൃന്ദ തന്റെ ഫോണെടുത്ത് കിച്ചയെ വിളിച്ചു,

കിച്ചയോട് എല്ലാക്കാര്യങ്ങളും പറഞ്ഞു

“നീയിത് സീരിയസ് ആയിട്ടാണോ ഉണ്ണി…??സ്വപ്നത്തിൽ കണ്ട ഒരാളെ ഇങ്ങനെ സ്നേഹിക്കാൻ…

ഞാനിതുവരെ ഇതെല്ലാം ഒരു നേരമ്പോക്കായെ എടുത്തിട്ടുള്ളു…

ഉണ്ണി… നീയൊരൊന്ന് സങ്കൽപ്പിച്ചുകൂട്ടി മനസ്സിലിട്ടത്, ഇതെല്ലാം നിന്റെ മനസ്സിന്റെ തോന്നലാണ്… ഇതത്രേയുള്ളു…

അല്ലെങ്കിത്തന്നെ നെനക്ക് അയാളെ മണിക്കൂറുകളുടെ പരിചയമല്ലേയുള്ളു, അയാൾ എങ്ങനുള്ള ആളാണെന്ന് ആർക്കറിയാം, നീയൊരു പൊട്ടിപ്പെണ്ണാ, വെളുത്തതെല്ലാം നെനക്ക് പാലാണ്, നീ വിചാരിക്കുന്നപോലല്ലങ്കി അതൊരബദ്ധം ആവില്ലെന്ന് ആര് കണ്ടു… വെറുതെ അബദ്ധത്തിൽ പോയി ചാടണ്ട… ഞാമ്പറഞ്ഞേക്കാം… നീയരോടും അടുക്കാൻ പോണ്ട…”

കിച്ച അവളോട് താക്കീതുപോലെ പറഞ്ഞു ഫോൺ വച്ചു,

വൃന്ദ കുറച്ചുനേരം ചിന്തിച്ചിരുന്നു

‘ശരിയാണ് കിച്ച പറഞ്ഞത്, താൻ വെറുമൊരു പൊട്ടിയാണ്, എല്ലാം എന്റെ തോന്നലാണ്, ഇനി ഇപ്പൊ വന്നയാൾക്കും എല്ലാരേംപോലെ തന്റെ ദേഹത്തേക്കാണ് നോട്ടമെങ്കിലോ, അഥവാ അങ്ങനെ ഒരളുണ്ടെങ്കിൽത്തന്നെ ഒന്നും പാടില്ല വൃന്ദ ഭാഗ്യംകെട്ടവളാണ്, താൻ കാരണം ഒരാൾക്കും ഒന്നും വരാൻ പാടില്ല,

ഞാൻ കുറച്ചു നേരം എന്റെ കണ്ണനെതന്നെ മറന്നു, എന്റവസ്ഥ മറന്നു ഞാൻ കാരണം എന്റെ ജാതക ദോഷം കാരണം ആർക്കും ഒന്നും നഷ്ടപ്പെടാൻ പാടില്ല മാത്രോല്ല അമ്മയ്ക്കും പപ്പയ്ക്കും കൊടുത്ത വാക്ക് പാലിക്കണം എന്റെ കണ്ണനെ പഠിപ്പിച്ചു വലിയ ആളാക്കണം… അതുമാത്രമാണ് തന്റെ ലക്ഷ്യം…

പക്ഷേ ഒരിക്കലും മറ്റൊരാളോട് തോന്നാത്ത എന്തോ ഒന്ന് അയാളുടെ അടുത്ത് തന്നെ ചേർത്ത് നിർത്തുന്നു… ആ മുഖത്തേക്ക് നോക്കേണ്ട എന്ന് കരുതിയാലും കഴിയുന്നില്ല,.. പാടില്ല കഴിവതും അയാൾക്കടുത്തേക്ക് ചെല്ലാതെ കഴിക്കണം…’

വൃന്ദ തീരുമാനമെടുത്തു.

💬 Comments

View all comments