Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
കണ്ണനേം കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നോക്കിയെങ്കിലും ആരോഹ് വഴി തടഞ്ഞന്നപോലെ നിന്നു
അവന്റെ നോട്ടം അസഹ്യമായി വൃന്ദക്ക് തോന്നി അവൾ തന്റെ ധാവണി ഒന്നുകൂടി നേരെയിട്ടു
“നീ കഴിഞ്ഞ തവണത്തെക്കാൾ ഒന്ന് മിനുങ്ങി ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്,
ഇപ്പൊ നിന്നെ കടിച്ച് തിന്നാൻ തോന്നും… നിന്നെപ്പോലൊരു ഐറ്റത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. സത്യം, ചേട്ടന്മാരോട് സഹകരിക്ക് മോളാനുഭവിക്കാത്ത ഒരുപാട് സുഖങ്ങളുണ്ട് ചേട്ടന്മാര് തരാം ആ ഒരു സുഖം, ഒന്ന് ഞങ്ങൾക്ക് വഴങ്ങിയെന്ന് പറഞ്ഞ് നിനക്ക് ലാഭമേ ഉണ്ടാകു.. എന്ത് പറയുന്നു ഒന്നാലോചിച്ചു നോക്ക്…”
ശ്രീജേഷ് ഒരു വഷളൻ ചിരിയോടെ അവളെ വല്ലാത്ത ഭാവത്തിൽ ഒന്നുഴിഞ്ഞു നോക്കി പറഞ്ഞു
വൃന്ദ വിതുമ്പലോടെ ചുറ്റും നോക്കി
“ഹോയ്…”
കണ്ണൻ അതുവഴി പോകുകയായിരുന്ന കവിതയെയും ശ്രെയയെയും നോക്കി വിളിച്ചു
“എന്താടാ…?? “
കവിത ദേഷ്യത്തോടെ ചോദിച്ചു
“ചേച്ചിയെയല്ല അപ്രത്ത്…”
കണ്ണൻ ശ്രേയയെ ചൂണ്ടി പറഞ്ഞു
“എന്താടാ…”
ശ്രേയ അവനോട് കലിപ്പിൽ ചോദിച്ചു
എല്ലാവരും അന്തംവിട്ട് കണ്ണനെ നോക്കി
“ചേച്ചി കഴിഞ്ഞ തവണത്തെക്കാൾ ഒന്നൂടെ മിനുങ്ങി ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്, ചേച്ചിയെപ്പോലൊരു ഐറ്റത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…”
കണ്ണൻ കണ്ണിറുക്കിക്കൊണ്ട് ശ്രീജേഷ് പറഞ്ഞ അതേ ടോണിൽ ശ്രേയയോട് പറഞ്ഞു
വൃന്ദയുൾപ്പെടെ എല്ലാവരും ഞെട്ടി അവനെ നോക്കി,
ശ്രീജേഷിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു,
“ഡാ…”
ശ്രീജേഷ് അലറിക്കൊണ്ട് കണ്ണന് നേരെ അടുത്തു, അതുകണ്ട് വൃന്ദ കണ്ണനെ അവൾക്ക് പിന്നിലായി മറച്ചു പിടിച്ചു
“അനിയാ…”
ശാന്തമായ ഒരു വിളി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി
അവരെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെയും ഭൈരവിനെയും കണ്ട് ശ്രീജേഷ്
💬 Comments
View all comments