Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
എന്ന് വിളിച്ചു പറഞ്ഞു
അപ്പോഴാണ് കുഞ്ഞിയുടെ നനഞ്ഞ ഡ്രസ്സ് മാറ്റി കുഞ്ഞിയെയും കൊണ്ട് സീതലക്ഷ്മിയും നളിനിയും അവിടേക്ക് വന്നത്…
കണ്ണനെ തല്ലുന്നത് കണ്ട് കുഞ്ഞി പേടിച്ച് സീതലക്ഷ്മിയേ കെട്ടിപ്പിടിച്ചു,
വൃന്ദ പെട്ടെന്നോടി വന്ന് അവനെ തല്ലാതിരിക്കാൻ രാജേന്ദ്രന്റെയും കണ്ണന്റെയും ഇടയിൽ കയറിനിന്നു അയാൾ അവളെ തള്ളി തഴെയിട്ടു, എന്നിട്ട് കണ്ണനെ വീണ്ടും തല്ലി,
പുറത്തുപോയിരുന്ന രുദ്രും ഭൈരവും അപ്പോൾ കാറിൽ അവിടെയെത്തിയിരുന്നു അവർക്കൊന്നും മനസ്സിലാകാതെ നോക്കി
വൃന്ദ നിലത്തുനിന്നും ചാടി എഴുന്നേറ്റ് കണ്ണനടുത്തേക്ക് പോയി അവനെ തന്നിലേക്ക് ചേർത്തു, അടി വൃന്ദയുടെ പുറത്തും കിട്ടി,
ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയ സീതാലക്ഷ്മി കുഞ്ഞിയെ വിട്ട് രാജേന്ദ്രനടുത്തേക്ക് ഓടി അയാളെ ദേഷ്യത്തിൽ പിടിച്ചു തള്ളി, അയാൾ ഒന്ന് വേച്ചുപോയി, അപ്പോഴേക്കും രുദ്രും ഭൈരവും അവിടേക്ക് ഓടി വന്നിരുന്നു..
“നിങ്ങള് എന്താ ഈ കാണിക്കുന്നത്… ഇതൊരു കൊച്ചുകുട്ടിയല്ലേ… അതിനെ ഒരുമാതിരി കാളയെ തല്ലുന്നമാതിരി തല്ലുന്നതെന്തിനാ…?”
സീതാലക്ഷ്മി ദേഷ്യത്തിൽ ചോദിച്ചു
അയാൾ ഒന്നടങ്ങി,, ജയേഷ് അയാളെ പിടിച്ചുകൊണ്ട് പോയി
“രണ്ടെണ്ണം കൂടി കിട്ടണമായിരുന്നു നിഷേധി…”
കൂട്ടത്തിലാരോ പറയുന്നകേട്ട് നളിനി ദേഷ്യത്തോടെ അവിടേക്ക് നോക്കി
സീതലക്ഷ്മി അലിവോടെ കണ്ണനെ നോക്കി, കണ്ണൻ വൃന്ദയെ കെട്ടിപ്പിടിച്ച് എങ്ങലടിക്കുന്നുണ്ടായിരുന്നു
“ഞാനല്ല ഉണ്ണിയേച്ചി കുഞ്ഞിയെ തള്ളിയിട്ടത്, കുഞ്ഞി കാലുവഴുതി വീണതാ… കാവിലമ്മയാണെ സത്യം… എന്റെ ഉണ്ണിയേച്ചിയാണെ സത്യം… നമ്മുടെ പപ്പേം അമ്മേമാണേ സത്യം…
എനിക്ക് തല്ലുകിട്ടുന്ന കാണാനാ ഇവരെല്ലാം നൊണ പറയുന്നത്…
എന്നെയാർക്കും ഇഷ്ടല്ല ഉണ്ണിയേച്ചി…
എന്നെയാരും കളിക്കാൻ കൂട്ടില്ല ഉണ്ണിയേച്ചി…
എന്റെ ഉടുപ്പും മറ്റും പഴയതായോണ്ട് ആരുമെന്നേ കളിക്കാൻ കൂട്ടില്ല…
ഞാൻ ചീത്തക്കുട്ടിയാണെന്ന്…
എന്നേക്കൂടി കളിപ്പിച്ചാൽ അവരുടെ
💬 Comments
View all comments