0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

കുഞ്ഞിയും, ഞങ്ങളിത് അപ്പോഴേ മറന്നു…”

സീതയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“സാരോല്ല മോളേ എല്ലാം ശരിയാവും…”

സീതാലക്ഷ്മി പറഞ്ഞു

വൃന്ദ ഒന്ന് പുഞ്ചിരിച്ചു,

“കുഞ്ഞി പാവമാ… ഒരു സ്ഥലത്തൂന്ന് മറ്റോരിടത്തേക്ക് മാറിയത്കൊണ്ടാ ഈ വാശി,,, വൃന്ദ ക്ഷമിക്കണം…”

ഭൈരവും വൃന്ദയോട് പറഞ്ഞു

“ഇല്ലേട്ടാ… ഞങ്ങളതൊക്ക അപ്പോഴേ കളഞ്ഞു, പിന്നേ തല്ല് ഇതാദ്യമൊന്നുമല്ല ഞങ്ങക്ക്…”

വൃന്ദ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

സീതാലക്ഷ്മിയും ഭൈരവും രുദ്രും വിഷമത്തോടെ പരസ്പരം നോക്കി.

••❀••

അന്ന് കാവിലെത്തി തൊഴുത് പുറത്തിറങ്ങുമ്പോൾ, കാക്കാത്തിയമ്മ അവരെക്കാത്ത് അവിടുണ്ടായിയുന്നു, കണ്ണൻ ഇന്ന് നടന്ന കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു, അവരത് ഒരു ചെറിയ പുഞ്ചിരിയോടെ കേട്ടിരുന്നു,

“മോന് ദേഷ്യണ്ടോ ആ കുട്ടിയോട്…??”

കാക്കാത്തിയമ്മ അവനോട് ചോദിച്ചു

“മ്.. ഹ്.. ഇല്ല… കുഞ്ഞി പാവാ, കുഞ്ഞീടെ ഏട്ടന്മാരും പാവാ… ഏട്ടന്മാർക്ക് എന്നോട് നല്ല സ്നേഹാ…”

കണ്ണൻ പറഞ്ഞു

വൃന്ദ കൗതുകത്തോടെ അവൻ പറയുന്നത് കേട്ട് നിന്നു,

“അപ്പൊ ആ കുട്ടീടെ പിണക്കം തീർക്കണ്ടേ…??”

“മ്…”

“അതിന് കാക്കാത്തിയമ്മ ഒരൂട്ടം തരട്ടേ… മോനത് ആ കുട്ടിക്ക് കൊടുത്താൽ ആ കുട്ടീടെ പിണക്കം മാറും…”

“എന്താത്…??”

കാക്കാത്തിയമ്മ സഞ്ചിയിൽനിന്ന് ഒരു ടെഡി എടുത്ത് കണ്ണന് കൊടുത്തു, അത് കണ്ട കണ്ണന്റെ മിഴികൾ വിടർന്നു

“ഇത് കുഞ്ഞീടെ, തോട്ടിലൂടെ ഒഴുകിപ്പോയ പാവയല്ലേ…?? കാക്കാത്തിയമ്മക്ക് ഇതെവിടുന്ന് കിട്ടി…??”

കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു

കാക്കാത്തിയമ്മ അതിന് മറുപടി പറയാതെ പുഞ്ചിരിച്ചു.

••❀••

വൃന്ദ അവളുടെ മുറി അടിച്ചുവാരി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ രണ്ടു കൈകളും കട്ടളയിലൂന്നി അവളെത്തന്നെ നോക്കി വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന ശ്രീജേഷിനെ വൃന്ദ കാണുന്നത് അവന്

💬 Comments

View all comments