0%

Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 922

തുളസിദളം 5

Thulasidalam Part 5 | Author : Sreekkuttan

[ Previous part ] [ www.kambistories.com ]


ആരും മറന്നിട്ടില്ലല്ലോ... തിരക്കായിരുന്നു,

അഞ്ചാം ഭാഗം പോസ്റ്റുന്നു... പെട്ടെന്ന് എഴുതിയതാണ്, തെറ്റുകൾ ഉണ്ടാകും, ഒന്നും തിരുത്തിയിട്ടില്ല, ഒരു ക്‌ളീഷേ love story ആണെന്ന് ഓർമിപ്പിക്കുന്നു...

കഴിഞ്ഞ പാർട്ടിന് തന്ന സ്നേഹം (❤️) ഈ പാർട്ടിനും നൽകണേ....

നല്ല സ്നേഹം...❤️?

ശ്രീക്കുട്ടൻ

സീതാലക്ഷ്‌മി നോക്കുമ്പോൾ രുദ്രും ഭൈരവും കോറിഡോറിലെ കസേരയിലിരുന്ന് ഉറങ്ങുന്നു, അവൾ രണ്ടുപേരെയും തട്ടി വിളിച്ചു

“ഇനിയിപ്പോ ഇവിടാരും വേണ്ട, നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോ… ഇവിടിപ്പോ ഞാൻ മാത്രം മതി…”

സീതാലക്ഷ്മി അവരോട് പറഞ്ഞു

“അത് സാരോല്ല… ഇവിടെന്തെങ്കിലും അത്യാവശ്യം വന്നാലോ…”

ഭൈരവ് പറഞ്ഞു

“എന്ന നിങ്ങളിലൊരാള് നിന്ന മതി… മറ്റെയാള് രാവിലെ എത്തിയാ മതി…”

“അത് ശരിയാ… നീ പൊയ്ക്കോ ഇവിടെ ഞാം നിന്നോളാം…”

ഭൈരവ് രുദ്രിനോട് പറഞ്ഞു

“എടാ… എന്നാലും…”

രുദ്ര് നിന്ന് വിക്കി

“സാരോല്ലടാ… നീ രാവിലെ വന്നാ മതി…”

ഭൈരവ് അവനോട് പറഞ്ഞു

രുദ്ര് മടിച്ചു മടിച്ചായാലും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു

“ടാ… എന്തേലുമുണ്ടെൽ അപ്പോഴേ എന്നെ വിളിക്കണേ…”

“ആ… വിളിക്കാം… നീ പൊയ്ക്കോ…”

ഭൈരവ് അവനെ പറഞ്ഞുവിട്ടു

••❀••

വൃന്ദ കുറച്ചുദൂരം മുന്നോട്ട്പോയപ്പോൾ മൂന്ന് ബൈക്കുകൾ അവളെക്കടന്ന് മുന്നിലേക്ക് പോയി, പിന്നീടത് നിർത്തി തിരികെ വന്നു, വൃന്ദ വല്ലാതെ ഭയന്നു, ബൈക്കുകൾ അവളുടെ മുന്നിൽ വന്ന് നിന്ന് ബൈക്കിലിരിക്കുന്നവർ പുറത്തേക്കിറങ്ങി

“എവിടെക്കാ മോളേ ഈ പാതിരാത്രി…??”

ഒരുവൻ അവളുടെയെടുത്ത് വന്ന് ചോദിച്ചു

വൃന്ദ ഭയത്തോടെ ഒരു ചുവട്

💬 Comments

View all comments