Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
പേടിയോടെ അവളെ പിറകിലേക്ക് വലിച്ചു
“ചുമ്മായിരിയടി… നെനക്ക് ഇപ്പൊ എന്റേന്ന് കൊള്ളും പറഞ്ഞേക്കാം…”
കിച്ച വൃന്ദയോട് അലറി
അപ്പൊ വൃന്ദയുടെ പേടിച്ചുള്ള മുഖഭാവം കണ്ടതും ആ സാഹചര്യത്തിലും കുഞ്ഞിയുടെയും രുദ്രിന്റെയും മുഖത്ത് ചിരി പൊട്ടി
“അല്ലെങ്കി നീ പറ… ആ തൊണ്ണൂറ് പവൻ എവിടെന്നു…”
വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു
രുദ്ര് അതെല്ലാം ശ്രദ്ധിച്ച് കേട്ട് വൃന്ദയെ നോക്കി,
അവന് വല്ലാത്ത സഹതാപം തോന്നി അവളോട്
കിച്ച പറയുന്നതെല്ലാം കേട്ട് എല്ലാരും സ്‌തപ്തരായി നിന്നു,
നളിനി ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ചുമര് ചാരി നിന്നു
കിച്ച അവിടുണ്ടായിരുന്നവരെ നോക്കി തുടർന്നു
“നിങ്ങക്കറിയോ… ഇവളെക്കാളും ഭംഗിയുണ്ടെന്നും പറഞ്ഞു ഒരു നല്ല വസ്ത്രം പോലും ഇടാൻ സമ്മതിക്കില്ല… രണ്ടും മൂന്നും ദിവസം പട്ടിണിക്കിട്ടിട്ടുണ്ട് ഇവരെ രണ്ടുപേരെയും…. ഈ നിക്കുന്നവൾ…”
ശില്പയെ ചൂണ്ടി കിച്ച പറഞ്ഞു
“ഡീ… ഇല്ലാത്തത് പറയരുത്….”
ശില്പ അവളോട് കയർത്തു
“ഇല്ലാത്തതോ… ഞാൻ ഇവൾക്ക് വാങ്ങികൊടുത്ത ഡ്രെസ്സുകൾ നീയിട്ട് വല്യ ഗമയിൽ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ… നിന്റെ നന്ദേട്ടൻ ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ഇവളെ തല്ലിച്ചതച്ചിട്ടില്ലേ…?? ഈ നിക്കുന്ന നിന്റെ തന്തയോട് ഉള്ള കള്ളങ്ങളെല്ലാം പറഞ്ഞുപിടിപ്പിച്ചു കണ്ണനെ ഇയാളെക്കൊണ്ട് എത്ര തവണയാ നീ തല്ലിച്ചിട്ടുള്ളത്… അവന്റെ ഇടത്തെ തുടയിൽ ഇപ്പോഴുമൊണ്ട് ഇയാൾ സ്പൂൺ ചൂടാക്കി പൊള്ളിച്ച പാട്…”
അതുകേട്ട എല്ലാവരും ഒന്ന് ഞെട്ടി രാജേന്ദ്രനെ നോക്കി
സഹികെട്ട് രാജേന്ദ്രനും ശില്പയും പുറത്തേക്ക് പോകാനായി തുനിഞ്ഞപ്പോ കിച്ച മുന്നിലേക്ക് കേറി നിന്നു
“അങ്ങനങ്ങു പോയാലോ… ഒന്നൂടി അറിഞ്ഞോ ഇവിടുന്നിറങ്ങിയാൽ ഇവളും കണ്ണനും ദേവടത്തേക്കല്ല എന്റെകൂടെ എന്റെ വീട്ടിലേക്കാ വരുന്നത്…
💬 Comments
View all comments