Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
മോളെന്നെ ഏട്ടാന്നല്ലേ വിളിച്ചേ… അപ്പൊ കണ്ണനും ഞാനേട്ടനല്ലേ, അനിയനുവേണ്ടി ഏട്ടൻ പണം ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല… അതല്ല അത് മോൾക്ക് കുറച്ചിലാണെ ആ മാലയിങ്ങ് തന്നേക്ക്…”
അവൻ അവൾക്ക് നേരേ കൈ നീട്ടിക്കൊണ്ട് പറഞ്ഞു,
വൃന്ദ ഒന്ന് മടിച്ചു
“അത് മോൾടെ കഴുത്തിൽ കിടക്കട്ടെ എന്റെൽ പണം തികഞ്ഞില്ലെ ഞാം ചോദിക്കാം… അപ്പൊ തന്നാ മതി”
ഭൈരവ് ബില്ലുമായി പുറത്തേക്ക് പോയി,
അപ്പോഴേക്കും സീതാലക്ഷ്മിയും അവിടേക്ക് വന്നു
“എങ്ങനുണ്ട് മോളേ…?”
അവർ വൃന്ദയോട് ചോദിച്ചു
“ഇപ്പൊ കൊഴപ്പൊല്ല സീതാമ്മേ… പനി കുറഞ്ഞിട്ടുണ്ട്…”
അവൾ പറഞ്ഞു,
കണ്ണൻ ഉറങ്ങുന്നത് കണ്ട് അവൾക്ക് ഒരാശ്വാസം ഉണ്ടായിരുന്നു
“കുഞ്ഞിക്ക് എങ്ങനൊണ്ട്…?”
“കൊഴപ്പൊല്ല മോളേ… എന്നാലും രണ്ട് നാൾ കെടക്കേണ്ടി വരും… പുറത്തൊക്കെ ചെറിയ മുറിവുകളൊണ്ട്… അതിന്റെ ഇൻജെക്ഷനും മറ്റുമുണ്ട്…”
വൃന്ദ അകത്തു കയറി കുഞ്ഞിയെ നോക്കി, പതിയെ കവിളിൽ തഴുകിയിട്ട് പുറത്തേക്കിറങ്ങി
രുദ്ര് വൃന്ദയെ കണ്ണെടുക്കാതെ നോക്കിനിന്നു,
ഭൈരവ് തിരികെവന്നു
“ഏട്ടാ… ഏട്ടന്റെ ഫോണിന്ന് എനിക്കൊരു നമ്പർ വിളിച്ചു തരോ…??”
വൃന്ദ അവനോട് ചോദിച്ചു
അവൻ ഫോൺ ലോക്കെടുത്ത് അവൾക്ക് നേരേ നീട്ടി
അവൾ ഫോൺ വാങ്ങി കിച്ചയെ വിളിച്ച് കാര്യം പറഞ്ഞു
അത് കേട്ടതും അവിടേക്ക് വരാനായി ഇറങ്ങിയ കിച്ചയെ നാളെ വന്നാ മതിയെന്ന് പറഞ്ഞ് സമ്മതിപ്പിച്ചു ഫോൺ കട്ട് ചെയ്ത് ലതയെ വിളിച്ച് കാര്യം പറഞ്ഞു രാവിലെ നളിനിയോട് പൂജാമുറിയിൽ വിളക്ക് വയ്ക്കാൻ പറയാൻ ഏർപ്പാടാക്കി ഫോൺ ഭൈരവിന് കൊടുത്തു,
വൃന്ദയുടെയും രുദ്രിന്റെയും കണ്ണുകൾ ഇടക്കിടയ്ക്ക് തമ്മിലിടയുന്നുണ്ടായിരുന്നു,
വൃന്ദ ഉറങ്ങാതെ കണ്ണന് കൂട്ടിരുന്നു, പുലർച്ചെ എപ്പോഴോ കണ്ണൻ ഉണർന്ന് വെള്ളം ചോദിച്ചു വൃന്ദ അവന് വെള്ളം കൊടുത്തു, അവൾ അവന്റെ നെറ്റിയിൽ കൈവച്ചു പനി നിശേഷം മാറി, എന്നാലും കണ്ണന് നല്ല ക്ഷീണം ഉണ്ടായിരുന്നു…
ഒരു ആറര മണിയായപ്പോൾ രുദ്രും ഭൈരവും റൂമിലേക്ക് വന്നു, ഫ്ലാസ്കിൽ ചായയും ഉണ്ടായിരുന്നു
ഉറക്കച്ചടവോടെ കണ്ണന്റെ കട്ടിലിനടുത്ത് അവനേം ഉറ്റുനോക്കി ഇരിക്കുന്ന വൃന്ദയെ രണ്ടുപേരും അലിവോടെ നോക്കി, കണ്ണനും അപ്പൊ ഉണർന്നിരുന്നു അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു, അവരെക്കണ്ട് വൃന്ദ എഴുന്നേറ്റു,
“മോളിന്നലെ ഉറങ്ങിയില്ലല്ലേ…??? മുഖമെല്ലാം
💬 Comments
View all comments