Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]
വിശ്വട്ടന്റെ അച്ഛൻ, അത് നോക്കി നടത്താൻ ഭരതൻ വക്കീലിനെ ഏൽപ്പിച്ചത്… വക്കീലത് ഒരു ഒരു കമ്പനിയെ ഏൽപ്പിച്ചു… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ ആ കുട്ടികൾക്കേറ്റെടുക്കാം… അതിനുവേണ്ടിയാ രാജേന്ദ്രൻ കാത്തിരിക്കുന്നത്… ഉണ്ണിയെ പറ്റിച്ചു പവർ ഓഫ് അറ്റോർണി ഉണ്ടാക്കി അത് വരുതിയിലാക്കാൻ…”
വിശ്വനാഥനും മാധവനും മുഖത്തോട് മുഖം നോക്കി
“അതിനു വേണ്ടിയാ ഉണ്ണിയുടെ പഠിത്തം വരെ നിർത്തിയത്… പ്ലസ് ടുവിന് തൊണ്ണൂറ്റിയെട്ട് ശതമാനം മാർക്ക് വാങ്ങിയ കുട്ടിയാ ഉണ്ണി…”
അതുകേട്ട് അവർ അമ്പരപ്പോടെ നിന്നു
“ഞാൻ കുറേ നോക്കിയതാ അവളെ വീണ്ടും പഠിപ്പിക്കാൻ… പക്ഷേ വീട്ടിലെ ഭീക്ഷണിയാണെന്ന് തോന്നുന്നു അവൾക്ക് താല്പര്യമില്ലായിരുന്നു…”
അവർക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു
“ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു…”
അമ്പരപ്പോടെ വിശ്വനാഥൻ പറഞ്ഞു
“ഇപ്പൊ ഉണ്ണിയ്ക്ക് പ്രായപൂർത്തിയായി, കാവിലെ ഉത്സവത്തിനുശേഷം പ്രോപ്പർട്ടി അവളുടെ പേരിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാ…”
ശ്രീകുമാർ പറഞ്ഞു നിർത്തി
“ആ കുട്ടികളെ അയാൾ ഉപദ്രവിക്കുമെന്നറിയാമായിരുന്നു… അല്ലാതെ ഇതൊന്നും ഞങ്ങൾക്കറിയില്ല…”
മാധവൻ പറഞ്ഞു
“ഇതെല്ലാം ഒരു നിയോഗം പോലെ തോന്നുന്നു… കറക്ട് സമയത്ത് നിങ്ങളെത്തിയില്ലേ… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാൽ അയാൾ അവളെ അപായപ്പെടുത്താൻ വരെ ശ്രമിക്കും… അതുകൊണ്ട് അവളുടെ മേലെ ഒരു കണ്ണ് വേണം…”
ശ്രീകുമാർ ഒരു അപേക്ഷപോലെ പറഞ്ഞു അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ആ മുഖങ്ങളിൽ എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവമുണ്ടായിരുന്നു
••❀••
വൃന്ദ കിച്ചയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ ഒളിമ്പിക്സിനു ഓടാൻ പോകുന്ന പോസിൽ കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു അവൾ
ആ പോസ് കണ്ട് മുറിയിലേക്ക് കയറിയ കണ്ണനും കുഞ്ഞിയും ചിരിച്ചുപോയി
വൃന്ദ അവളെ കുലുക്കി വിളിച്ചു,
“ഒരു പത്തുമിനിറ്റമ്മേ…”
അവൾ ഉറക്കപ്പിച്ചിൽ ചിണുങ്ങി
“അച്ചോടാ… അമ്മേടെ കുട്ടി ചാച്ചുവാണോ…?”
വൃന്ദ കൊഞ്ചിച്ചുകൊണ്ട് അവളോട് പറഞ്ഞു
വൃന്ദയുടെ ശബ്ദം കേട്ടതും കിച്ച ചാടിയെണീറ്റു
“നീയോ…? നീയെങ്ങനെ…?”
കിച്ച അന്തംവിട്ട് അവളോട് ചോദിച്ചു
“അതൊക്കെപ്പറയാം… നീപോയി റെഡിയായി വാ…”
വൃന്ദ അവളോട് പറഞ്ഞു
“എന്തിന്…? എവിടെപ്പോവാൻ…?”
കിച്ച അമ്പരപ്പോടെ ചോദിച്ചു
“അതൊക്കെയുണ്ട്… നീപോയി പല്ലുതേച്ച് കുളിച്ച് വാ… വായ നാറീട്ട് വയ്യ…”
“കുളിക്കാനോ… എനിക്ക് വയ്യ… നാളെ കുളിക്കാം…”
കിച്ച മടിപിടിച്ചു തല മാന്തി
“ചീ… വൃത്തികെട്ട
💬 Comments
View all comments