0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 954

നോട്ടം അവന്റെ മേലാണ്… മനുഷ്യന്റെ കാര്യമാണ് ചിലപ്പോ അവൻ നിങ്ങളുടെ സ്വപ്നവും തന്നെയുമൊക്കെ മറന്നെന്നു വരും…”

വൃന്ദ ചുറ്റും നോക്കി,

‘ഭൈരവേട്ടൻ പറഞ്ഞപോലെ ഒട്ടുമിക്ക പെൺപിള്ളേരുടെയും നോട്ടം കുഞ്ഞിടേട്ടന്റെ മേലാണ്, ഇവറ്റകൾക്ക് വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ, അല്ലങ്കിൽ തന്നെ അവരെ പറയുന്നതെന്തിനാ, ഇങ്ങേർക്ക് ആ ഷർട്ടിന്റെ മുകളിലത്തെ ബട്ടണെങ്കിലും ഇട്ടൂടെ, വെറുതെ മസിലെല്ലാം നാട്ടുകാരെ കാണിക്കാതെ…’

അവൾ കുശുമ്പോടെ നെറ്റി ചുളിച്ച് ചുണ്ട് കൂർപ്പിച്ചു മനസ്സിൽ പറഞ്ഞു,

“ആഹ്…”

ഭൈരവിന്റെ നിലവിളി കേട്ടാണ് അവൾ അവനെ നോക്കിയത്, അപ്പോഴാണ് അവളിത്രനേരവും കുറുമ്പോടെ രുദ്രിനെ നോക്കികൊണ്ട് ഭൈരവിന്റെ കയ്യിൽ നുള്ളിപ്പിടിച്ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്, അവൾ കൈ പിൻവലിച്ചു,

“അയ്യോ… സോറി ഏട്ടാ… ഞാനറിഞ്ഞില്ല… സോറി… നോക്കട്ടെ കൈ…”

അവൾ അവന്റെ കൈ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

“കൊള്ളാം… ഇങ്ങനെ സ്വപ്നം കണ്ടാൽ…”

അവൻ ഒരു ചിരിയോടെ പറഞ്ഞു

വൃന്ദ ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവിടുന്ന് പോയി,

മൊബൈലും നോക്കിയിരിക്കുന്ന രുദ്രിനടുത്തേക്ക് ഭൈരവ് വന്നു

“നമ്മട ഉണ്ണിമോളേ കാണാൻ നല്ല ഭംഗിയുണ്ടല്ലേ…?”

ഭൈരവ് പറഞ്ഞു

അതുകേട്ട് രുദ്ര് തലയുയർത്തി ഭൈരവിനെ നോക്കി,

“അല്ല… ഇവിടുള്ള സകലയെണ്ണവും അവളെ വായിനോക്കി നടക്കുന്നു അതുകൊണ്ട് പറഞ്ഞതാ…”

അവൻ പറയുന്ന കേട്ട് രുദ്ര് ചുറ്റും നോക്കി, കുറച്ചു മാറി വൃന്ദയും കിച്ചയും സീതലക്ഷ്മിയുമെല്ലാം കണ്ണനോടും കുഞ്ഞിയോടും കൂടി ഇരിക്കുന്നു, കുഞ്ഞി വൃന്ദയുടെ കൈകളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നുണ്ട്, കൂടെ എന്തെക്കെയോ പറയുന്നത് കൗതുകത്തോടെ വൃന്ദ കേട്ടിരിക്കുന്നു,

‘ശരിയാ നല്ല ഭംഗിയാ പെണ്ണിന്… ഇന്ന് തന്നെ താൻ അവളെ നോക്കാതിരിക്കാൻ പെടുന്ന പാട് എനിക്കല്ലേ

💬 Comments

View all comments