0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 931

പെൺകുട്ടികളെ കണ്ട് പിടിക്കണം… എന്നിട്ട് ശില്പമോളുടെ കല്യാണത്തിനോടൊപ്പം ഈ തറവാട്ടിൽവച്ചുതന്നെ അവരുടേം കല്യാണം നടത്തണം….”

അപ്പോഴേക്കും അവിടുണ്ടായിരുന്ന പലരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു

രാജേന്ദ്രൻ ഗൂഢമായി ചിരിച്ചു

••❀••

അതേ സമയം രുദ്രും ഭൈരവും കുളക്കരയിൽ ഒത്തുകൂടി

“Doubt that the stars are fire, Doubt that the sun doth move his aides, Doubt truth to be a liar, But never doubt I love her…”

കയ്യിലിരുന്ന മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി രുദ്ര് നാടകീയമായി വിളിച്ചു പറഞ്ഞു, അവന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നു

“പതുക്കെ അലറ് മൈരേ… നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്താതെ…”

ഭൈരവ് അവന്റെ വാ പൊത്തി…

“വിഡ്രാ…”

രുദ്ര് അവന്റെ കൈ തട്ടി മാറ്റി… (കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയശേഷം)

“എനിക്ക് സംസാരിക്കണം… അല്ലേ നീ പറ… എനിക്കെന്താടാ ഒരു കുറവ്… എന്തുമാത്രം പെൺപ്പിള്ളേര് എന്റെ ഒരു നോട്ടത്തിനായി കൊതിക്കുന്നു… അപ്പൊ… അപ്പൊ… എന്നെ കാണാൻ ലുക്ക്‌… ണ്ട്… ല്ലേ…?

നമ്മുടെ അപ്പാമാരുടെ കയ്യിലുള്ളത്രേം പണം ഇവിടെ അടുത്താരുടെയും കയ്യിലില്ല… അപ്പൊ... ഞാൻ പണക്കാരനാണ്… ല്ലേ…?

അഹമ്മദാബാദ് IIM ൽ നിന്നും ഫസ്റ്റ് റാങ്കോടെയാണ് ഞാൻ MBA പാസായത്… അപ്പൊ… എനിക്ക് വിദ്യാഭ്യാസമുണ്ട്… ല്ലേ…?പിന്നെന്താടാ എനിക്കൊരു കുറവ്… ന്താടാ അവക്കെന്നെ ഇഷ്ടമില്ലാത്തത്… ഞാനവളെ പൊന്നുപോലെ നോക്കില്ലേ…?”

ഭൈരവിന്റെ ടീ ഷർട്ടിന്റെ കോളറിൽ പിടിച്ചുതൂങ്ങിക്കൊണ്ട് ചോദിച്ചു…

ഭൈരവ് ഒരു നിമിഷം അവനെത്തന്നെ വിഷമത്തോടെ നോക്കിനിന്നു

“നക്ഷത്രലോകത്തെ സ്വപ്നവാണിഭക്കാരെ… എനിക്ക് സ്വപ്‌നങ്ങൾ കടമായിത്തരൂ… ഞാനവൾക്ക് നൽകട്ടെ… ആ സ്വപ്നങ്ങൾക്കൊണ്ടവളെന്നെ… പ്രണയിക്കട്ടെ… ആ പ്രണയംകൊണ്ട്

💬 Comments

View all comments