Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]
ഭൈരവിന്റെ മുന്നിലാണ്, പെട്ടെന്നവൾ പിടിച്ചു നിർത്തിയപോലെ നിന്നു, ഭൈരവ് ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ചു നെറ്റി ചുളിച്ച് അവളെ നോക്കി, അവൾ പുഞ്ചിരിയോടെ തല താഴ്ത്തി, പിന്നീട് അവനെകടന്ന് കുഞ്ഞിയുടെ മുറിയിലേക്ക് നടന്നു,
വൃന്ദ ചെല്ലുമ്പോൾ കുഞ്ഞി ഉറക്കമായിരുന്നു, വൃന്ദ അവളെ ഒന്ന് നോക്കിയിട്ട് പുറത്തുപോയി ചൂല് കൊണ്ട് വന്ന് അവിടെയെല്ലാം അടിച്ചുവാരി, കർട്ടൻ എല്ലാം തുറന്നിട്ടു,
അപ്പോഴേക്കും കുഞ്ഞി ഉണർന്നു, കണ്ണ് തിരുമി നോക്കിയത് വൃന്ദയെയാണ്,
“ഗുഡ് മോർണിംഗ് ഉണ്ണിയേച്ചി…”
കുഞ്ഞി ഉറക്കച്ചടവോടെ പറഞ്ഞു,
“ആ… കുഞ്ഞിപ്പെണ്ണ് ഉണർന്നോ…”
അവൾ കുഞ്ഞിക്കരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു
കുഞ്ഞി അവളെ നോക്കി ചിരിച്ചു, പിന്നീട് രണ്ട് കയ്യും മുകളിലേക്കുയർത്തി
“എന്നെ എടുക്കോ… ഉണ്ണിയേച്ചി…”
കുഞ്ഞി പറഞ്ഞു
“പിന്നെന്താ…”
വൃന്ദ അവളെ എടുത്ത് തോളിലേക്കിട്ടു,
“കുഞ്ഞിക്ക് ഒരു ഭാരോം ഇല്ലല്ലോ…”
അവൾ കളിയാക്കി പറഞ്ഞുകൊണ്ട് ബാത്റൂമിനടുത്തേക്ക് നടന്നു, കുഞ്ഞിയുടെ ബ്രഷിൽ പേസ്റ്റ് തേച്ചു കൊടുത്തു
“പോയി ഫ്രഷ് ആയി വാ, ഉണ്ണിയേച്ചി ചായ തരാം…”
വൃന്ദ കുഞ്ഞിയോട് പറഞ്ഞു
“കണ്ണേട്ടൻ എവിടെ ഉണ്ണിയേച്ചി…?”
“കണ്ണേട്ടൻ ഉണർന്നിട്ടില്ല, കുഴിമടിയൻ…”
വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു
കുഞ്ഞി ഫ്രഷായി വരുമ്പോൾ വൃന്ദ അവിടെത്തന്നെയുണ്ടായിരുന്നു, അവൾ കുഞ്ഞിയെ വസ്ത്രം മാറ്റി, മുടി കെട്ടിവച്ച് പുറത്തേക്ക് നടന്നു, വൃന്ദയുടെ കയ്യും പിടിച്ചു വരുന്ന കുഞ്ഞിയെ കണ്ട്, ഉമ്മറത്തുണ്ടായിരുന്ന ഭൈരവ് ചിരിച്ചു,
തറവാട്ടിലെ മിക്കവരും അവിടെയുണ്ടായിരുന്നു, വൃന്ദ അവരോട് ഇടപെടുന്നതൊന്നും ആർക്കും ദഹിക്കുന്നുണ്ടായിരുന്നില്ല,
ഓരോരുത്തരും ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറഞ്ഞു
“ജാതകദോഷമുള്ള പെണ്ണാ, തൊടുന്നിടം മുടിക്കുന്നവൾ, ആ പെണ്ണിനോട് കൂടുതൽ അടുക്കണ്ട… പിന്നീട് ദുഖിക്കേണ്ടിവരും, പറഞ്ഞില്ലാന്ന് വേണ്ട…”
സീതലക്ഷ്മിയോട്
💬 Comments
View all comments