0%

Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

അവളുടെ കൈകൾ തന്റെ കയ്യിലെക്കെടുത്ത് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി, അവന്റെ കണ്ണുകളിൽ നീർമുത്ത് തിളങ്ങി, അത് കണ്ട വൃന്ദ വെപ്രാളത്തോടെ അവനെ നോക്കി

“സോറി… ഞാൻ ചെയ്തത് തെറ്റാണ്… നിന്റെ അനുവാദമില്ലാതെ നിന്റെ ദേഹത്ത് തൊടാൻ പാടില്ലായിരുന്നു, അതിന് നീയെന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കും, എന്നെ തല്ലിക്കോ, നിന്റെ ദേഷ്യം മാറുന്നവരെ,”

അവൻ അവളുടെ കൈകൾ അവന്റെ കവിളിൽ വച്ചുകൊണ്ട് പറഞ്ഞു,

അവൾ അവനെയൊന്ന് നോക്കി, കണ്ണടച്ച് അവളുടെ തല്ല് പ്രതീക്ഷിച്ചിരിക്കുന്ന രുദ്രിനടുത്തേക്ക് അവളൊന്നാഞ്ഞു, പിന്നീട് അവന്റെ കവിളിൽ പതിയെ കടിച്ചു,

അവൻ പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി,

അവൾ അവനെ നോക്കി പുഞ്ചിരിച്ചു,

“സോറി ഉണ്ണിക്കുട്ടാ… ഞാനറിയാതെ… ശ്ശേ… മറ്റൊന്നും കരുതല്ലേ… ആ നിമിഷം… നിന്റനുവാദമില്ലാതെ… ഞാൻ… എന്റെ കൈവിട്ടുപോയോണ്ടാ… സോറി…”

അവൻ വാക്കുകൾ പെറുക്കികൂട്ടി പറഞ്ഞു

വൃന്ദ അവനിൽ നിന്നും മാറി അവന്റെ ചുണ്ടുകൾ അവളുടെ കൈകൊണ്ട് തടഞ്ഞു, പിന്നീട് അവന്റെ നെറ്റിയിൽ പതിയെ മുത്തി,

“വേണ്ട… ഒന്നും പറയണ്ട… കുഞ്ഞീടേട്ടന് ഒരു കാര്യറിയോ… എന്നിൽ എല്ലാ അവകാശവും ഉള്ള ആള് തന്നെയാ എന്നെ തൊട്ടത്… അങ്ങനെ തന്നെയാ ഞാൻ വിശ്വസിക്കുന്നത്… മാത്രോല്ല ഞാനും അപ്പൊ അതാഗ്രഹിച്ചു…”

അവൾ അവസാന വാചകം അല്പം നാണത്തോടെ പറഞ്ഞു

അതുകേട്ട രുദ്രിന്റെ മുഖം തെളിഞ്ഞു

“എന്നാലും…”

രുദ്ര് വീണ്ടും പറഞ്ഞു

“ഒരെന്നാലുമില്ല… പൊയ്ക്കോ പോയി കിടന്നുറങ്ങിക്കോ, ഞാനും പോവാ… അല്ലെങ്കി… എന്നെ ഒന്നവിടംവരെ ആക്കോ…?”

അവൾ ചോദിച്ചു, അതിനവൻ പുഞ്ചിരിച്ചുകൊണ്ടെഴുന്നേറ്റു, എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി, അവന്റെ കൈ പിടിച്ച് അവൾ

💬 Comments

View all comments