0%

Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.3K

തിരിഞ്ഞു നോക്കുമ്പോൾ അവളെത്തന്നെ നോക്കി കൈ മാറിൽ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രിനെയാണ് കണ്ടത്,

വൃന്ദ പെട്ടെന്ന് തന്നെ അവനരികിലേക്ക് വന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ച് കാവിന് മുന്നിൽ കൊണ്ട് വന്നു നിർത്തി കൈകൾ കൂപ്പി പ്രാത്ഥിക്കാൻ അവനോട് ആംഗ്യം കാണിച്ചു, രുദ്ര് പുഞ്ചിരിയോടെ കണ്ണടച്ച് കാവിലേക്ക് കൈ കൂപ്പി നിന്നു, അത് കണ്ട് വൃന്ദ ഒന്ന് പുഞ്ചിരിച്ച് അവളും കണ്ണടച്ചു പ്രാർത്ഥിച്ചു നിന്നു…

“എന്റെ കാവിലമ്മേ… എന്റെ വലതു ഭാഗത്ത്‌ നിൽക്കുന്ന ഈ മൊതലിനെ താലികെട്ടി സ്വന്തമാക്കാൻ പെട്ടെന്ന് കഴിയണേ… എന്റെ പ്രേമം മുഴുവൻ പകുത്തു നൽകി അവളോട് ഇണ ചേർന്ന് എന്റെ കുഞ്ഞുങ്ങളെ കണ്ട്, അവരോടൊപ്പം ഒരു നൂറ് കൊല്ലം കഴിയാൻ കഴിയണേ…”

രുദ്ര് തെല്ലുറക്കെ പ്രാർത്ഥിച്ചു, അത് കേട്ട് വൃന്ദ പൊട്ടിച്ചിരിച്ചു അവളുടെ ചിരി കണ്ട് അവനും ചിരിച്ചു

“കാവിന് മുന്നിൽ വന്ന് വൃത്തികേട് പറയുന്നോ…?”

വൃന്ദ ചിരിച്ചുകൊണ്ട് അവന്റെ വയറിൽ കുത്തി,

പിന്നീട് പോകാൻ തിരിഞ്ഞപ്പോൾ രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി,

“അങ്ങനെ പോകാതെ… എനിക്ക് തരാനുള്ളത് തന്നിട്ട് പോ…”

അവളെ ചേർത്ത് പിടിച്ച് പറഞ്ഞു

“രാവിലേ പുകഴ്ത്തിയവളോട് ചോദിക്ക്…”

അവനിൽ നിന്നും കുതറി മാറിക്കൊണ്ട് പറഞ്ഞു

“ചോദിക്കട്ടെ…? അതുപോലെ നിന്നോട് ചെയ്തതെല്ലാം അവളോട് ചെയ്യട്ടെ…?”

അവൻ ഒരു കുസൃതിചിരിയോടെ ചോദിച്ചു

ഒരു നിമിഷം വൃന്ദ നിന്നു, അവളുടെ മുഖം കുനിഞ്ഞു, കണ്ണുകളിൽ നീർമുത്തു പൊടിഞ്ഞു,

അവളുടെ അനക്കം കാണാഞ്ഞിട്ട് രുദ്ര് അവളുടെ മുന്നിൽ വന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ കരയുന്ന കണ്ട് അവന് വേദന തോന്നി,

💬 Comments

View all comments