Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]
അവൻ അലറി വിളിച്ചു,
രുദ്ര് അവർ പറഞ്ഞ മുറിയിലേക്ക് പാഞ്ഞു
••❀••
തന്നിലേക്കമർന്ന ശ്രീജേഷിനെ വൃന്ദ സർവ ശക്തിയും കൊണ്ട് തടഞ്ഞുകൊണ്ടിരുന്നു, അവന്റെ കരുത്തിന് മുന്നിൽ അവൾ തളർന്നു തുടങ്ങിയിരുന്നു, എങ്കിലും അവൾ അവനെ തള്ളി താഴെക്കിട്ട് ഓടി താഴെക്കിടന്ന ജെഗ്ഗ് കയ്യിലെടുത്ത് അവനെ പ്രതിരോധിക്കാൻ എന്നവണ്ണം മുന്നിലേക്ക് നീട്ടിപ്പിടിച്ചു നിന്നു,
ശ്രീജേഷ് അത് കണ്ട് ചുണ്ടിലൊരു ചിരിയുമായി അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ച് അവളുടെ അടുത്തേക്ക് നടന്നു,
പേടിയില്ലാതെ അവൾക്കരികിലേക്ക് ചെന്ന് അവളെ പിടിക്കാൻ നോക്കിയ ശ്രീജേഷിനെ വൃന്ദ ആ ജഗ്ഗ് കൊണ്ട് അവന്റെ തലയിലേക്ക് ആഞ്ഞടിച്ചു,
അങ്ങനെയൊരു ആക്രമണം പ്രതീക്ഷിക്കാഞ്ഞ ശ്രീജേഷ് ഒരു നിമിഷം തല പൊത്തിക്കൊണ്ട് നിന്നു, അവന്റെ കയ്യിൽ ചോരയുടെ നനവറിഞ്ഞു,
വർധിച്ച ദേഷ്യത്തോടെ അവൻ അവളെ പിടിച്ച് കട്ടിലിലേക്കേറിഞ്ഞു, ശ്രീജേഷ് വൃന്ദക്കരികിലേക്ക് നടന്നു,
പെട്ടെന്ന് വലിയ ശബ്ദത്തോടെ വാതിൽ തകർന്നു വീണു, അവർ ഞെട്ടി വാതിലിലേക്ക് നോക്കി, ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി, അവരെ നോക്കി നിൽക്കുന്ന രുദ്ര്…
ശ്രീജേഷിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപേ പാഞ്ഞു വന്ന രുദ്ര് അവന്റെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ചിരുന്നു, വയറും പൊത്തി നിലത്തേക്ക് വീണ അവനെ അവിടെയുണ്ടായിരുന്ന മരകസേര കൊണ്ട് നിർത്താതെ ആഞ്ഞു പ്രഹരിച്ചു, ആ മരകസേര ഒടിഞ്ഞു നുറുങ്ങും വരെ രുദ്ര് ശ്രീജേഷിനെ തല്ലി, ശ്രീജേഷ് അലറി വിളിച്ചു, പിന്നീട് അത് ചെറിയ ഞരക്കങ്ങൾ മാത്രമായി, പിന്നെ ശ്രീജേഷിന്റെ അനക്കമൊന്നും ഇല്ലാതായപ്പോൾ അവനെ തൊഴിച്ചു മുറിയുടെ പുറത്തേക്കെറിഞ്ഞു, ഒരു പഴന്തുണിക്കെട്ട് പോലെ അവൻ ആ മുറിയുടെ വെളിയിൽ വീണ് കിടന്നു,
“ഇവൾ… എന്റെയാടാ… ഈ രുദ്രിന്റെ… എന്റെ ജീവൻ… എന്റെ ദേഹത്തിനും മനസ്സിനും ഒരേ ഒരവകാശി… ഇവളുടെ മുടിനാരിൽ പോലും ആരെങ്കിലും തൊട്ടാൽ ആ കൈ ഞാൻ വെട്ടും… ഓർത്തോ എല്ലാവരും…”
രുദ്ര് അലറി വിളിച്ചുപറഞ്ഞു, പിന്നീട് വൃന്ദയ്‌ക്കരികിലായി ചെന്നു അവളെ വേവലാതിയോടെ പതിയെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു,
“ഉണ്ണി… ഒന്നും പറ്റിയില്ലല്ലോ… മോള് വിഷമിക്കണ്ടാട്ടോ… ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല… ഞാനുള്ളപ്പോ…”
സമനില തെറ്റിയപോലെ വെപ്രാളത്തിൽ അവളുടെ മുഖത്തും ചുണ്ടിലും
💬 Comments
View all comments