0%

Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 709

ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം…നിങ്ങൾ വേണ്ടാത്ത കാര്യത്തി തലയിടണ്ട….”

അവൾ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

“മോള് കഴിച്ചോ…കാർ ലതച്ചേച്ചി കഴുകിക്കോളാം…”

വൃന്ദയെ തലോടിക്കൊണ്ട് ലത പറഞ്ഞു.

“വേണ്ട ലതേച്ചി എനിക്കിതൊക്കെ ശീലമല്ലേ... എന്റെ വിശപ്പ് കേട്ടു…കാർ ഞാൻ കഴുകിക്കൊള്ളാം…”

വൃന്ദ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അപ്പോഴേക്കും കണ്ണൻ എവിടെനിന്നോ ഓടിക്കിത്തച്ചെത്തി

“എന്താ…പ്രശ്നം…?”

അവൻ ലതയോട് ചോദിച്ചു

“ഇവിടെ പ്രശ്നമൊന്നുമില്ല…മോൻ കഴിച്ചോ..? ഇല്ലേ ചേച്ചി ചോറ് വിളമ്പിത്തരാം…”

ലത അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു

“വേണ്ട ചേച്ചി ഞാൻ കഴിച്ചു.”

അവൻ വൃന്ദയുടെ പിന്നാലെ പോയി.

വൃന്ദ കാർ കഴുകാനായി പൈപ്പിൽ വെള്ളം തുറന്ന് കാറിലേക്ക് ചീറ്റിച്ചു, അപ്പോഴേക്കും വെള്ളം തീർന്നു, വൃന്ദ പൈപ്പ് ഒന്നുകൂടി പരിശോധിച്ചു,

“പൈപ്പിൽ നോക്കണ്ട മോളേ, ആ തലതെറിച്ച പെണ്ണ് വെള്ളം ഓഫ്‌ ചെയ്തതാ…”

അവിടേക്ക് വന്ന ലത പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ ബേക്കറ്റുമെടുത്തു കിണറ്റിൻകരയിലേക്ക് നടന്നു…

“എങ്ങനെ ജീവിക്കേണ്ട കുട്ടിയാ…ഒരു രാജകുമാരിയേപ്പോലെ…”

ലത വിഷമത്തോടെ പറഞ്ഞു

അതുകേട്ട് കണ്ണൻ വൃന്ദയെ നോക്കി

വൃന്ദ കാർ കഴുകുമ്പോൾ കണ്ണനും അവളുടെ അടുത്തെത്തി ഒരു തുണി വെള്ളത്തിൽ മുക്കി കാർ കഴുകാൻ തുടങ്ങി

“കണ്ണാ…വെള്ളത്തിക്കളിക്കാതെ മാറിപ്പോ…”

വൃന്ദ അവനെ ശകാരിച്ചു

“സാരല്ലാ ഉണ്ണിയേച്ചി ഞാനൂടെ സഹായിക്കാം…”

“വേണ്ട മേല് അഴുക്കാവും... മാറിപ്പോ…”

“സാരോല്ല…എന്റെ ഉണ്ണിയേച്ചിയെ സഹായിക്കാൻ ഞാമാത്രല്ലേ ഉള്ളു…”

കണ്ണൻ വൃന്ദയോട് പറഞ്ഞു,

വൃന്ദ അവനെ സ്നേഹത്തോടെ നോക്കിയിട്ട് അവനെ തലോടി, പിന്നീട് അവളൊന്നും മിണ്ടീല…

••❀••

കാർ കഴുകിക്കഴിഞ്ഞ് രണ്ടുപേരും കുളിച്ചു സന്ധ്യക്ക്‌ കാവിൽ വിളക്ക് വയ്ക്കാനായി ഇറങ്ങി, വൃന്ദ

💬 Comments

View all comments