Chapter Title : തുടക്കം 5 [ne-na]
പെണ്ണിന്റെ കാര്യം. ഞാൻ വരം."
"നീ ഫ്ലാറ്റിനു താഴെ വന്നിട്ട് എന്നെ ഫോൺ വിളിച്ചാൽ മതി, ഞാൻ താഴേക്ക് ഇറങ്ങി വരം."
"ഓക്കേ."
അവൻ കാൾ കട്ട് ചെയ്തു ബൈക്കിന്റെ ചാവിയും എടുത്തു മുറ്റത്തേക്ക് നടന്നു.
ഗേറ്റ് ശബ്‌ദം ഉണ്ടാക്കാതെ തുറന്നു, അവൻ ബൈക്ക് റോഡിലേക്ക് തള്ളി ഇറക്കി.
ബൈക്ക് ഓടിച്ചു കുറച്ചു ദൂരം പോയപ്പോൾ തന്നെ ചെറിയ ചാറ്റൽ മഴ തുടങ്ങി. പെട്ടെന്ന് ഇറങ്ങിയപ്പോൾ തൊപ്പി എടുക്കാൻ മറന്ന കാര്യം അവൻ നിരാശയോടെ ഓർത്തു.
'പെണ്ണിന്റെ ഓരോ വട്ടുകൾ.. വെറുതെ മനുഷ്യനെ മഴ നന്നാക്കാനായിട്ടു.'
അതിനിടയിലും അവൻ ഓർത്തു.. അവൾ പറയുന്നതൊന്നും എന്തുകൊണ്ടോ അവനു കേൾക്കാതിരിക്കാൻ കഴിയുന്നില്ലെന്ന്.
അവളുടെ ഫ്ലാറ്റിനു മുന്നിൽ എത്തിയ അവൻ ബൈക്ക് നിന്നും ഇറങ്ങി മഴ നനയാതെ ബൈക്കുകൾ പാർക്ക് ചെയ്യാൻ കെട്ടിയിരിക്കുന്ന ഷെർട്ടിനുള്ളിലേക്കു കയറി നിന്ന് അവളെ ഫോൺ വിളിച്ചു.
"ഡീ.. ഞാൻ എവിടെത്തി. ബൈക്ക് പാർക്കിംഗ് ചെയ്യുന്നിടത്തു നിൽക്കയാ."
"ഞാൻ ദാ വരുന്നുടാ.."
അവൻ ഫോൺ കട്ട് ചെയ്തു അവൾ ഇറങ്ങി വരുന്ന പടിയിലേക്കു നോക്കി നിന്നു. നല്ലൊരു മിന്നൽ അടിച്ചപ്പോൾ ആ വെളിച്ചത്തിൽ ആര്യ പടികൾ ഇറങ്ങി വരുന്നത് അവനു കാണാൻ കഴിഞ്ഞു.
ഇളം നീല ജീൻസും ചുവപ്പു കളർ ഷർട്ടും ആണ് അവൾ ഇട്ടിരുന്നത്, ചെരുപ്പുകൾ രണ്ടും കൈയിൽ പിടിച്ചിരിക്കുന്നു. കട്ടിൽ അവളുടെ മുടികൾ പാറി പറക്കുന്നു.
അവനു അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാഞ്ഞേ തോന്നിയില്ല, അവൾ ഓടി അവന്റെ അടുത്ത് വന്നു ചെരുപ്പുകൾ രണ്ടും കാലിൽ ഇട്ടു.
അപ്പോഴും അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു.
"എന്താടാ ഇങ്ങനെ നോക്കി നിൽക്കുന്നത്."
അവളുടെ ചോദ്യം കേട്ടാണ് അവൻ സ്വബോധത്തിലേക്കു വന്നത്.
അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.
"വാ നമുക്ക് പോകാം.."
അവൻ അതിശയത്തോടെ ചോദിച്ചു,
"എവിടെ പോകാൻ?"
അവന്റെ കൈ പിടിച്ചു വലിച്ചു ബൈക്കിനടുത്തേക്കു നടത്തിച്ചു കൊണ്ട് അവൾ പറഞ്ഞു.
"അതൊക്കെ പറയാം.. നീ ബൈക്ക് സ്റ്റാർട്ട് ചെയ്യ്."
അപ്പോഴേക്കും മഴയുടെ ശക്തി കൂടി, അവൻ ബൈക്ക് സ്റ്റാർട്ട്
💬 Comments
View all comments