0%

Chapter Title : തുടക്കം 5 [ne-na]

Author : ne-na Read All Parts 1.7K

അവിടെ ചെയ്യുന്നതും ഇഷ്ട്ടം ആണ്, ഇന്ന് ഞാൻ റാണി ചേച്ചിയെ ചെയ്തിരുന്നു."

"അയ്യേ.."

"കൊച്ചേ ഇതിൽ ഒരു വൃത്തികേടും ഇല്ല.. പരസ്പരം സമ്മതത്തോടെ ആണെങ്കിൽ ആ സമയത്തു ചെയ്യുന്നതെന്തും രണ്ടുപേരും ആസ്വദിക്കും."

"നല്ല കാറ്റു അടിക്കുന്ന സൗണ്ട് കേൾക്കുന്നല്ലോ, നീ ഇപ്പോൾ എവിടെ നിൽക്കയാ."

"ഞാൻ ഇപ്പോൾ ബാൽക്കണിയിൽ ഇരിക്കയാ. നല്ല തണുത്ത കാറ്റു ഉണ്ട്. മഴ ഉടൻ പെയ്യുമെന്നു തോന്നുന്നു"

പറഞ്ഞു തീർന്നതും ഒരു ചെറിയ മിന്നൽ വെട്ടി.

"ഇപ്പോൾ മഴ പെയ്യും കൊച്ചേ, ഞാൻ പോയി മൂടി പുതച്ചു കിടന്നുറങ്ങട്ടെ."

അവൾ പെട്ടെന്ന് പറഞ്ഞു.

"ഡാ.. കാൾ കട്ട് ചെയ്യല്ലേ"

"എന്താടി?"

"ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?"

"എന്താ?"

"ഇപ്പോൾ എന്നെ കാണാൻ നീ എന്റെ ഫ്ലാറ്റിനു മുന്നിൽ വരുമോ?"

"എപ്പോഴോ?"

"അതെ ഇപ്പോൾ തന്നെ."

"ഇപ്പോൾ മഴ പെയ്യും കൊച്ചേ, കാറിന്റെ ചാവി അച്ഛന്റെ കൈയിൽ ആണ്."

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

"നിനക്ക് ഇപ്പോൾ വരാൻ പറ്റുമോ.. ഇല്ലയോ?"

അവൾ പറഞ്ഞത് കേൾക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

"ഈ പെണ്ണിന്റെ കാര്യം. ഞാൻ വരം."

"നീ ഫ്ലാറ്റിനു താഴെ വന്നിട്ട് എന്നെ ഫോൺ വിളിച്ചാൽ മതി, ഞാൻ താഴേക്ക് ഇറങ്ങി വരം."

"ഓക്കേ."

അവൻ കാൾ കട്ട് ചെയ്തു ബൈക്കിന്റെ ചാവിയും എടുത്തു മുറ്റത്തേക്ക് നടന്നു.

ഗേറ്റ് ശബ്‌ദം ഉണ്ടാക്കാതെ തുറന്നു, അവൻ ബൈക്ക് റോഡിലേക്ക് തള്ളി ഇറക്കി.

ബൈക്ക് ഓടിച്ചു കുറച്ചു ദൂരം പോയപ്പോൾ തന്നെ ചെറിയ ചാറ്റൽ മഴ തുടങ്ങി. പെട്ടെന്ന് ഇറങ്ങിയപ്പോൾ തൊപ്പി എടുക്കാൻ മറന്ന

💬 Comments

View all comments