Chapter Title : തുടക്കം 5 [ne-na]
എടുത്തു ബൈക്കിന്റെ സീറ്റിൽ വൺ സൈഡ് ആയി ഇരുത്തി. ഒരു പോസ്റ്റലൈറ്റിന്റെ വെട്ടം മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. കാർത്തിക് കൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു അവന്റെ മുഖത്തിന് നേരെ അവളുടെ മുഖം പിടിച്ചുയർത്തി. ചെറു വെളിച്ചത്തിൽ മഴത്തുള്ളികൾ അവളുടെ വെളുത്ത നെറ്റിയിൽ വീണ് ചിന്നി ചിതറുന്നത് അവൻ കണ്ടു.
"ഈ രാത്രി ഇങ്ങനെ മഴ നനയാൻ നിനക്ക് വട്ടുണ്ടോ കൊച്ചേ?"
അവൾ അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.
"കാർത്തിക് എത്ര തവണ മഴ നനഞ്ഞു ബൈക്കിൽ പോയിട്ടുണ്ട്."
"ഒരുപാട് തവണ പോയിട്ടുണ്ട്."
"എത്ര തവണ രേഷ്മയേയും കൊണ്ട് രാത്രി ബൈക്കിൽ പോയിട്ടുണ്ട്.?"
"അതും ഒരുപാട് തവണ പോയിട്ടുണ്ട്."
"അത് കൊണ്ട് ഒരുപക്ഷെ നിനക്ക് ഇത് വട്ടായി തോന്നും."
അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി.
"എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് രാത്രി പെയ്യുന്ന മഴയത്തു സ്നേഹിക്കുന്ന ചെറുക്കന്റെ കൂടെ ആരോരും ഇല്ലാത്ത റോഡിൽ സ്ട്രീട് ലൈറ്റിന്റെ വെളിച്ചത്തിൽ അവനെയും ഇരിക്കെ കെട്ടിപ്പിച്ചു അവന്റെ തോളിൽ തല ചായ്ച്ചു അവന്റെ ചൂട് അറിഞ്ഞു ബൈക്കിൽ പോകണമെന്ന്... അത് ഇന്ന് എനിക്ക് സാധിച്ചു."
അവളുടെ കവിളിൽ കൂടി ഒളിച്ചിറങ്ങുന്നത് കണ്ണുനീരാണോ അതോ മഴ വെള്ളമാണോ എന്ന് അവനു തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഒരു സൈഡിൽ ആർത്തലക്കുന്ന തിരമാല.. മറു സൈഡിൽ ശാന്തമായി കിടക്കുന്ന കായൽ., അവയ്ക്കു മധ്യക്ക് നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു എന്ന ഭാവത്തിൽ നിക്കുന്ന അവൻ നോക്കി. പെട്ടെന്ന് ഒരു മിന്നൽ.. അതിന്റെ വെളിച്ചത്തിൽ അവളുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങി.. ആ സമയം
💬 Comments
View all comments