0%

Chapter Title : തുടക്കം 5 [ne-na]

Author : ne-na Read All Parts 1.7K

മൊബൈൽ നിന്റെ കൈയിൽ തന്നെ വച്ചേക്കു. വൈകിട്ട് പോകുമ്പോൾ തന്നാൽ മതി. എന്റെ കൈയിൽ ഇരുന്നാൽ ഇന്ന് മൊത്തം എനിക്ക് ടെൻഷൻ ആയിരിക്കും."

അവൻ മൊബൈൽ മെയിൻ ബട്ടൺ ഞെക്കി കൊണ്ട് ചോദിച്ചു.

"ഇതിന്റെ പാസ്സ്‌വേർഡ് എന്താ?"

"1101 "

"1101 .. ഇതെന്താ ഇങ്ങനെ ഒരു പാസ്സ്‌വേർഡ്."

"ഒന്ന് ആലോചിച്ചു നോക്ക്  അപ്പോൾ മനസിലാകും."

അതും പറഞ്ഞു ആര്യ അവളുടെ സീറ്റിലേക്ക് പോയി ഇരുന്നു.

അവനു ആലോചിച്ചിട്ട് ഒന്ന് മനസിലായില്ല.

അവൻ ആ പാസ്സ്‌വേർഡ് അടിച്ചു മൊബൈൽ ഓപ്പൺ ചെയ്തു അതിൽ കിടക്കുന്ന ഫോട്ടോസ് നോക്കി. അവളുടെ അച്ഛന്റെയും അമ്മയുടെയും കുറച്ചു ഫോട്ടോസും പിന്നെ അവളുടെ കുറച്ചു സെൽഫിയും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അവളുടെ ബര്ത്ഡേക്കു കേക്ക് മുറിക്കുന്ന ഒരു ഫോട്ടോ കണ്ടപ്പോഴാണ് അവനു അവളുടെ പാസ്സ്‌വേർഡ് എന്താണെന്നു മനസിലായത്.

അവന്റെ ജനന തിയതിയും മാസവും ആയിരുന്നു അവളുടെ പാസ്സ്‌വേർഡ്. അവൻ പെട്ടെന്ന് തന്നെ അവളെ നോക്കി, അപ്പോൾ അവൾ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. മനസിലായി എന്നുള്ള രീതിയിൽ അവൻ ഒന്ന് ചിരിച്ചു. അവൾ ചിരിച്ചുകൊണ്ട് തിരിഞ്ഞിരുന്നു.

ലഞ്ച് ബ്രേക്ക് ആകുന്നതിനു അവനു വലിയ തിടുക്കമോ ആകാംഷയോ ഒന്നും ഇല്ലായിരുന്നു, എന്തെന്നാൽ എപ്പോഴായാലും അവൾ തന്റെ സ്വന്തം തന്നെയാണെന്ന് അവന്റെ മനസിന് അറിയാമായിരുന്നു.

ലഞ്ച് ബ്രേക്കിന് ഫുഡ് കഴിച്ചു കഴിഞ്ഞ ശേഷം ആര്യയോടു അവൻ കണ്ണ് കൊണ്ട് വരൻ  ആംഗ്യം കാണിച്ച ശേഷം പഴയ ലൈബ്രറിലേക്കു നടന്നു.

രണ്ടു ലൈബ്രറി റൂം ആണ് എപ്പോൾ കോളേജിൽ ഉള്ളത്, പഴയ ലൈബ്രറിലേക്കു ആരും ഇപ്പോൾ അങ്ങനെ

💬 Comments

View all comments