0%

Chapter Title : തുടക്കം 6 [ne-na]

Author : ne-na Read All Parts 1.1K

ആണോ, ഇതിപ്പോൾ ആദ്യം അല്ലാലോ, കുറച്ചു ദിവസം ക്ലാസ്സിൽ വരും, പിന്നെ കുറച്ചു ദിവസത്തേക്ക് കാണില്ല."

അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു, അപ്പോഴേക്കും അവളെ കൊണ്ട് പോകാൻ കാറ്  വന്നു, അവൾ അവരോടു യാത്ര പറഞ്ഞു പോയി.

രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രമേശൻ നായർ പറഞ്ഞു.

"നിങ്ങൾ രണ്ടുപേരും നാളെ കോളേജിൽ പോകണ്ട."

രേഷ്മ ആഹാരത്തിൽ നിന്നും തല ഉയർത്തി കാർത്തിക്കിന്റെ നോക്കി എന്താ കാര്യം എന്നുള്ള അർത്ഥത്തിൽ... അവനും ഒന്നും മനസിലായില്ല.

അവൻ ചോദിച്ചു.

"അതെന്താ അച്ഛാ?"

അതിനുള്ള ഉത്തരം പറഞ്ഞത് രാഘവൻ നായർ ആണ്.

"നാളെ രേഷ്മയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ മോനാണ്.."

ഇത് കേട്ട് കാർത്തിക്കും രേഷ്മയും ഒരുപോലെ ഞെട്ടി.

രമേശൻ നായർ പറഞ്ഞു.

"അവർ വന്നു ഒന്ന് കണ്ടു പോകട്ടെ. അവനു നിന്നെയും നിനക്ക് അവനെയും ഇഷ്ട്ടപെടുവാണേൽ ബാക്കിയൊക്കെ പിന്നെ നോക്കാം."

ആഹാരം കഴിച്ചു കഴിഞ്ഞയുടൻ തന്നെ കാർത്തിക് അവന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലെ തിട്ടയിൽ പോയിരുന്നു. കുറച്ചു സമയത്തിനകം തന്നെ രേഷ്മാ അവിടേക്കു വന്നു. അവന് അറിയാമായിരുന്നു അവൾ അവിടേക്കു വരുമെന്ന്.

അവൾ വന്നു അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.

"കാർത്തി... എപ്പോൾ പെട്ടെന്ന് എന്താ ഇങ്ങനെ  ഒരു തീരുമാനം?"

"അറിയില്ല, ചിലപ്പോൾ നല്ല ഏതെങ്കിലും ബന്ധം വന്നു കാണും."

"പക്ഷെ എനിക്ക് പഠിത്തം കഴിഞ്ഞു മതിന്നായിരുന്നു ആഗ്രഹം."

"അവർ വന്നു കാണട്ടെ രെച്ചു.. നിനക്ക് ഇഷ്ടമല്ലെങ്കിൽ ഈ കല്യാണം നടക്കില്ല, അത് ഞാൻ നിനക്ക് ഉറപ്പു തരുന്നു."

അവളുടെ

💬 Comments

View all comments