0%

Chapter Title : തുടക്കം 6 [ne-na]

Author : ne-na Read All Parts 1.1K

വീണു.

"ഡാ.. വിടാടാ  തല വേദനിക്കുന്നു."

അവളുടെ തലമുടിയിൽ നിന്നും വിട്ടുകൊണ്ട് അവൻ പറഞ്ഞു.

"ഞാൻ പോയി കുളിച്ചു റെഡി ആയി വരുമ്പോഴേക്കും നീയും റെഡി ആയി നിൽക്കണം."

അവൻ റൂമിനു പുറത്തേക്കു നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

"നീയാ ചുവപ്പു സാരി കുടുതൽ മതി."

അവൻ പോയി കുളിച്ചു റെഡി ആയി വന്നപ്പോൾ രേഷ്മയുടെ റൂമിന്റെ ഡോർ അടഞ്ഞു കിടക്കുകയായിരുന്നു.

"ഡീ, നീ അതുവരെ ഒരുങ്ങിയില്ലേ?"

അവൾ കുളിമുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

"ഡാ, ഞാൻ കുളിച്ചു കഴിഞ്ഞു, തല തോർത്തുവാ."

അവൻ ഡോർ തുറന്നു അകത്തു കയറി കട്ടിലിൽ പോയിരുന്നു.

"പെട്ടെന്ന് ഒരുങ്ങടി.. അവർ വരുമ്പോഴേക്കും ക്ഷേത്രത്തിൽ പോയി വന്നില്ലെങ്കിൽ അച്ഛന്റെ വായിലിരിക്കുന്നതു കേൾക്കാം."

ബ്ലൗസും പാവാടയും ഇട്ടു തലയിൽ ടൗവ്വലും ചുറ്റി അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു.

"നീ ഇങ്ങനെ കിടന്നു ബഹളം വയ്ക്കാതെ, ക്ഷേത്രത്തിൽ പോയി വരാൻ എത്ര സമയം വേണം."

അവൾ സെൽഫിൽ നിന്നും ചുവന്ന സാരി എടുത്തു ഉടുത്തു തുടങ്ങി.

അവളുടെ വയറ്റിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.

"നിന്റെ വയറൊക്കെ അങ്ങ് ചാടിയല്ലോടി."

"മിണ്ടി പോകരുത് നീ.. ഡയറ്റിംഗ് ചെയ്യാനും സമ്മതിക്കില്ല എന്നിട്ടിപ്പോൾ വയർ ചാടിയെന്നു."

"നിനക്കു ടെൻഷൻ ഉണ്ടോ?"

"ആദ്യമായല്ലേ ഒരുത്തനു ഇന്ന് ചായ കൊണ്ട് കൊടുക്കാൻ പോകുന്നത്, അതിന്റെ ടെൻഷൻ ഇല്ലാതില്ല."

"നിങ്ങളെ  ഒറ്റയ്ക്ക് സംസാരിക്കാൻ വിടുമ്പോൾ നീ എന്താ സംസാരിക്കാൻ പോകുന്നത്?"

"അവൻ ചോദിക്കുന്നതിനു ആൻസർ കൊടുക്കും, അത്ര തന്നെ."

അവൾ റെഡി ആയി ക്ഷേത്രത്തിൽ പൊറുതി വന്നപ്പോഴേക്കും 9 മണി കഴിഞ്ഞു. അമ്മ

💬 Comments

View all comments