Chapter Title : തുടക്കം 6 [ne-na]
അമ്മയ്ക്കും കൊടുത്തു, പിന്നെ അർജുന് കൊടുത്തു.
രേഷ്മയുടെ സൗന്ദര്യത്തിനു ചേരുന്ന ചെറുക്കൻ തന്നെ ആയിരുന്നു അർജുൻ. നല്ല വെളുത്ത നിറം, രേഷ്മയേക്കാളും കുറച്ചുകൂടി പൊക്കം ഉണ്ട്.
ചായ കൊടുത്ത ശേഷം രേഷ്മ അശ്വതിയുടെ അടുത്തേക്ക് നീങ്ങി നിന്നു, ചായ കുടിക്കുന്നതിനിടക്ക് അർജുൻ രേഷ്മയെ നോക്കുന്നുണ്ടായിരുന്നു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ രമേശൻ നായർ പറഞ്ഞു.
"അവർക്കു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, കാർത്തി.. ഇവരെ കൂട്ടികൊണ്ടു പോ."
കാർത്തിക്കും അശ്വതിയും അവരെയും കൂട്ടി മുകളിലത്തെ ബാൽക്കണിയിൽ പോയി, അവരെ അവിടെ ആക്കി കാർത്തിക് തിരിച്ചു നടക്കുമ്പോൾ മൊബൈൽ എടുക്കണമെന്ന് രേഷ്മ ആഗ്യം കാണിച്ചു, അത് മനസിലായ അവൻ പെട്ടെന്ന് റൂമിലേക്ക് നടന്നു. കാര്യം മനസിലായ അശ്വതിയും അവന്റെ പിന്നാലെ പോയി.
കാർത്തിക് റൂമിൽ എത്തിയപ്പോൾ മൊബൈൽ റിങ് ചെയ്യുകയായിരുന്നു.ഫോൺ കൈയിൽ എടുത്തപ്പോഴാണ് പിന്നാലെ വന്ന അശ്വതിയെ അവൻ കാണുന്നത്.
കണ്ണുകൊണ്ടു എന്താ എന്ന് അവൻ അവളോട് ചോദിച്ചു.
"ചേട്ടാ.. കാര്യമൊക്കെ എനിക്ക് മനസിലായി, ഞാനും കൂടി കേട്ടോട്ടെ അവർ എന്താ സംസാരിക്കുന്നതെന്ന്."
അവൻ ചിരിച്ചുകൊണ്ട് കാൾ എടുത്തു.
അർജുൻ കാർത്തിക് എപ്പോഴും ഇരിക്കാറുള്ള തിട്ടയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
"എനിക്ക് പ്രതേകിച്ചു ഒന്നും ചോദിക്കാനില്ല. രേഷ്മയ്ക്ക് ഏതെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോള്ളൂ."
"അതെന്താ എന്നെ കുറിച്ച് ഒന്നും അറിയണ്ടേ?"
"തന്നെക്കുറിച്ചു എനിക്ക് അറിയാനുള്ള കാര്യങ്ങളൊക്കെ അശ്വതി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ ഞാൻ പ്രതേകിച്ചു എന്ത് ചോദിക്കാനാ?"
"എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു."
"എന്താ?"
"എന്നെ കുറിച്ച് അശ്വതി പറഞ്ഞപ്പോൾ ഉറപ്പായും കാർത്തിക്കിന്റെ കുറിച്ചും അവൾ പറഞ്ഞിട്ടുണ്ടാകുമല്ലോ?"
"ഉണ്ട്."
💬 Comments
View all comments