Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും [Ajitha]
ആ അറിയാമെടി, പാവം പയ്യനാ, രഘു നമുക്ക് വേണ്ടി ഒത്തിരിയും തല്ലും പിടിയും ഉണ്ടാക്കി നമ്മളെ പ്രൊറ്റക്ട് ചെയ്തവന, അവൻ മരിച്ചു പോയി. തത്കാലം ജോലി ഞാൻ വന്നിട്ടു റെഡിയാക്കാം എന്ന് പറ "
അതും പറഞ്ഞു മമ്മി ഫോൺ cut ചെയ്തു. ജ്യോതി അവനോടു
" മോനെ മമ്മി വന്നിട്ട് ജോലിയൊക്കെ ശെരിയാക്കാം യെന്നു പറഞ്ഞു "
" അയ്യോ, ഞാൻ ആഹാരം കഴിച്ചിട്ട് 2 ദിവസമായി."
" അതെന്താ നിന്റെ വീട്ടിൽ അമ്മയില്ലേ "
" ഇല്ല, എനിക്ക് അച്ഛൻ മാത്രമേ ഒള്ളൂ, താമസിച്ചത് ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ മരിച്ചിട്ട് 2 മാസവും കൂടി കഴിഞ്ഞതേ ഒള്ളൂ വീടിന്റെ ഉടമസ്ഥർ എന്നെ പുറത്താക്കി. വേറെ ജോലി നോക്കിയിരുന്നു, രഘുവിന്റെ മോനായതുകൊണ്ടുതന്നെ എന്നെ ആർക്കും പണിക്കു നിർത്താൻ താല്പര്യമില്ലെന്നു പറഞ്ഞു.ആരും ആഹാരവും തരുന്നതും ഇല്ല "
അത് കേട്ടപ്പോൾ അവൾക്കു വല്ലാതെ വിഷമം തോന്നി
" നീ വിഷമിക്കേണ്ട തല്ക്കാലം വാ എന്ധെലും കഴിക്കാം."
അവനെയും കൂട്ടി അകത്തേക്ക് കയറി ഡൈനിങ് ടേബിളിൽ ഇരിക്കാൻ പറഞ്ഞു. കിച്ചണിൽ നിന്നും അവൾ മാമി ഉണ്ടാക്കി വച്ചിട്ട് പോയ ദോശയും ചമ്മന്തിയും എടുത്തോണ്ട് വന്നിട്ട് അവനു കൊടുത്തു. അവൻ അത് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അതും നോക്കി അവൾ കിച്ചൻ വാതിലിൽ നിന്നു. അപ്പോഴാണ് അവൾ അവന്റെ ഡ്രെസ്സ് ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ ഷർട്ടാണ് അവൻ ഇട്ടിരുന്നത്. പാന്റ്സിൽ അവിടെയും ഇവിടെയും തുളകൾ ഉണ്ട്. ഇരുനിറം ദേഹം മുഴുവനും അഴുക്കാണ്. കുളിച്ചിട്ടു കുറച്ചു ദിവസം ആയെന്നു തോന്നുന്നു.
💬 Comments
View all comments