Chapter Title : തുടക്കവും ഒടുക്കവും [ലോഹിതൻ]
കാലത്തോളം ജോലി ചെയ്യണം.. മോൾക്ക് വിവാഹ ആവശ്യം വരുമ്പോൾ വേണ്ട പണം ഉണ്ടാക്കണം.. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് അയാൾ ഭാർഗവന്റെ എസ്റ്റേറ്റിൽ ജോലിക്ക് കയറിയത്...
ഫോണിൽ സംസാരിച്ചിട്ട് അമ്മയും അച്ഛനും ഒന്നും വിട്ടു പറയുന്നില്ലന്ന് തോന്നിയ ശിവൻ ഉടൻ തന്നെ നാട്ടിലേക്ക് വണ്ടി കയറി...
എസ്റ്റേറ്റിലെ പണി വേണ്ടാന്ന് തീരുമാനിച്ചു എങ്കിൽ അവിടെ വെച്ചാണ് എന്തോ സംഭവിച്ചിരിക്കുന്നത്...
ശിവൻ വീട്ടിൽ വന്ന് നേരിട്ട് ചോദിച്ചു എങ്കിലും അവർ ഒന്നും വിട്ടു പറഞ്ഞില്ല...
നീ എന്തിനാ ശിവാ ശ്രുതിയുടെ വാക്ക് കേട്ട് ഓടി വന്നത്.. എല്ലാം അവളുടെ തോന്നലാണ്.. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ലീല മകനോട് പറഞ്ഞു...
പിന്നെ എന്തിനാണ് അമ്മേ നിങ്ങൾ എസ്റ്റെറ്റിൽ നിന്നും ഇത്രവേഗം തിരിച്ചു പോന്നത്..അച്ഛൻ കുറേ നാൾ അവിടെ ജോലിചെയ്യണം എന്ന് ആഗ്രഹിച്ചു പോയതല്ലേ..
മകന്റെ ചോദ്യങ്ങൾക്കൊക്കെ ഒരുവിധത്തിൽ മറുപടി പറഞ്ഞ് ലീല ഒഴിവായി...
അന്ന് വൈകിട്ട് നാട്ടിലെ തന്റെ ചില സുഹൃത്തുക്കളെ കണ്ട ശേഷം തിരിച്ചു വരുമ്പോൾ ശിവൻ അച്ഛൻ എതിരെ വരുന്നത് കണ്ടു...
കണ്ടപ്പോഴേ അവനു മനസിലായി.. അച്ഛൻ കുടിച്ചിട്ടുണ്ട്..
അച്ഛൻ ഈ സമയത്ത് എവിടേക്കാണ്..
ആഹ്.. നീയോ.. നീ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കവല വരെ പോയിട്ട് വരാം...
ഷാപ്പിലേക്ക് ആയിരിക്കും.. ഇപ്പോൾ തന്നെ ആവശ്യത്തിന് കുടിച്ചിട്ടുണ്ട്.. ഇനി അച്ഛൻ ഷാപ്പിൽ പോകേണ്ട.. എന്റെ കൂടെ വീട്ടിലേക്ക് പോന്നാൽ മതി...
രാഘവൻ മകനെ സൂക്ഷിച്ചു നോക്കി.. അവൻ തന്നോളം ആയിരിക്കുന്നു.. അല്ല..അതിലും വളർന്നു...
ഇനി മകനെ താൻ അനുസരിക്കണം.. അയാൾ ഒന്നും പറയാതെ ശിവന്റെ ഒപ്പം നടന്നു...
രാഘവൻ
💬 Comments
View all comments