0%

Chapter Title : തുടക്കവും ഒടുക്കവും [ലോഹിതൻ]

Author : Lohithan Read All Parts 1.9K

ഓടിയെത്തി...

ഭാർഗവൻ രക്ഷപെട്ട്പോയതിന്റെ അരിശത്തോടെ നടന്ന് പോയി കൊണ്ടിരുന്ന ശിവന്റെ അടുത്തേക്ക് പെട്ടന്നാണ് ഒരു ഓട്ടോ റിക്ഷ വന്നു നിന്നത്...

ഡ്രൈവറെ കൂടാതെ ബാക്ക് സീറ്റിൽ രണ്ടു പേരുണ്ട്... ആട്ടോ ഓടിച്ചിരുന്നയാൾ പറഞ്ഞു.. കേറൂ.. പെട്ടന്ന് കയറൂ..

ഭാർഗവൻ വിട്ട ഗുണ്ടകൾ ആയിരിക്കും എന്ന് കരുതിയ ശിവനോട് പിന്നിൽ ഇരിക്കുന്നതിൽ ഒരുവൻ പറഞ്ഞു..

മച്ചാനെ വേഗം കയറ്.. പെട്ടന്ന് ഇവിടുന്നു പോകണം...

അവരുടെ സംസാരത്തിൽ നിന്നും കുഴപ്പക്കാർ അല്ലെന്നു തോന്നിയ ശിവൻ ഓട്ടോയിലേക്ക് കയറി...

പത്തു കിലോ മീറ്ററിൽ കൂടുതൽ ഓടിയ ശേഷമാണ് ആട്ടോ നിന്നത്... മച്ചാനെ ഇറങ്ങിക്കൊ..ഇവിടെ വരയെ ഓട്ടോ വരുകയുള്ളു...

ആട്ടോയിൽ നിന്നും ഇറങ്ങിയ ശിവൻ ചുറ്റും നോക്കി..

പേടിക്കേണ്ട മച്ചാനെ.. അത്ര പെട്ടന്ന് ഇങ്ങോട്ട് ആരും വരില്ല...

എനിക്ക് പേടിയൊന്നും ഇല്ല..

അതുകേട്ട് അതിലൊരാൾ പറഞ്ഞു..

പേടിക്കണം.. പേടിക്കേണ്ട കാര്യമാണ് താൻ ഇപ്പോൾ ചെയ്തത്..

ങ്ങും.. ഞാൻ അരവിന്ദൻ.. ഇത്‌ ചന്ദ്ര ബോസ്.. ബോസ്സ് എന്ന് വിളിച്ചാമതി.. ഇവൻ ആന്റോ..

നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...

അരവിന്ദൻ : നീ ചാകാതിരിക്കാൻ.. ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും നിനക്ക് വേണ്ടിയുള്ള അന്വേഷണം... കൈയിൽ കിട്ടിയാൽ ഒന്നെങ്കിൽ നാളെ നീ പുഴയിൽ പൊങ്ങും.. ഇല്ലങ്കിൽ നിന്റെ കൈയും കാലും ഓടിച്ചു ആ പരുന്തുംപാറ കവലയിൽ കൊണ്ടിടും..

ബോസ്സ് : രണ്ടാമത് പറഞ്ഞതാണ് നടക്കാൻ സാധ്യത കൂടുതൽ...

ആന്റോ : അതു ശരിയാ.. എന്നാലല്ലേ നാട്ടുകാർ അത് കണ്ട് അയാളെ ഭയക്കുകയൊള്ളു...

അരവിന്ദൻ : നിനക്ക് അയാളോട് പ്രകോപനം ഉണ്ടാകാനുള്ള കാരണം ഞങ്ങൾക്ക് അറിയില്ല.. അതെന്തായാലും സമാന

💬 Comments

View all comments