0%

Chapter Title : തുടക്കവും ഒടുക്കവും 2 [ലോഹിതൻ]

Author : Lohithan Read All Parts 1.6K

ആ ചെറുപ്പക്കാരനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല...

അവന്റെ അച്ഛൻ കുറച്ചുനാൾ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായി പലരും പറഞ്ഞു...

പാമ്പാടിയിൽ എവിടെയോ ആണ് വീട് എന്നും ചിലരിൽ നിന്നും അറിഞ്ഞു...

കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും ശിവനെ എങ്ങിനെയെങ്കിലും പൊക്കണം എന്ന ലക്ഷ്യവുമായി ദാമു മുതലാളിയെ നേരിട്ട് കാണാൻ ഭാർഗവന്റെ ബംഗ്ലാവിൽ എത്തി...

ദാമുവിനെ കണ്ടതും ഭാർഗവൻ ചോദിച്ചു.. എന്തെങ്കിലും വിവരം കിട്ടിയോടാ അവനെ പറ്റി...

ഇല്ല മുതലാളി.. നമ്മുടെ എസ്റ്റേറ്റിൽ അവന്റെ തന്തക്ക് അടുപ്പമുള്ള ആരെങ്കിലും ഇല്ലാതിരിക്കുമോ.. അവരോട് കൃത്യമായ അഡ്രസ് പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.. അതറിയാതെ പാമ്പാടിയിൽ പോയി എങ്ങിനെ കണ്ടുപിടിക്കാനാണ്..

മുതലാളീ.. ആ രാഘവൻ ഇവിടെ ആരുടെയെങ്കിലും റെക്കമെന്റേഷനിൽ ആണോ വന്നത്. അതോ മുതലാളിയോട് നേരിൽ വന്ന് ജോലിയുണ്ടോ എന്ന് ചോദിച്ചതാണോ.

ഡാ.. അത്.. ആ ഹ് .. നമ്മുടെ വർഗീസ് അന്ന് കൂടെയുണ്ടായിരുന്നു.. ഇന്ന്‌ അവൻ ഇങ്ങോട്ട് വന്നിട്ടില്ല..ഇപ്പോൾ അവൻ വീട്ടിൽ കാണും.. നീ പോയി അവനോട് ഒന്നു തിരക്ക്.. ചിലപ്പോൾ അവന് എന്തെങ്കിലും ഓർമ്മയുണ്ടങ്കിലോ...

വർഗീസ് എന്ന് കേട്ടപ്പോഴേ ദാമുവിന് ചിന്നമ്മയെ ആണ് ഓർമ്മവന്നത്... മുതലാളിയുടെ ആശ്രിത കുടുംബമാണ് വർഗീസിന്റേത്.. അല്ലങ്കിൽ ഭാർഗവൻ അങ്ങിനെ ആക്കിയെടുത്തു...

വർഗീസിന്റെ ഭാര്യ ചിന്നമ്മയും രണ്ടു പെൺ മക്കളും ആണ് ആ വീട്ടിൽ ഉള്ളത്.. ഒരു മകൻ കൂടിയുണ്ട് ആന്റോ.. അവൻ കുറേ നാളായി ആ വീട്ടിലേക്ക് വരാറില്ല.. അപ്പൻ വർഗീസിന്റെ ചില സവിശേഷ സ്വഭാവങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത കാരണത്തലാണ് ആന്റോ വീട്ടിൽ കയറാത്തത്..

( അന്റോയെ മനസിലായില്ലങ്കിൽ കഴിഞ്ഞ പാർട്ട്‌ വായിക്കുക )

💬 Comments

View all comments