Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]
അയ്യോ മേഡം ഞാൻ ആണുങ്ങൾ ആരെങ്കിലും ആയിരിക്കുമെന്നാണ് കരുതിയത്..ടൗണിലേയ്ക്ക് ആണെങ്കിൽ ഒരു ലിഫ്റ്റ് ചോദിക്കാം എന്നു കരുതി..
താൻ ഇവിടെ ഉള്ള ആളല്ലല്ലോ..
അല്ല മേഡം.. എന്റെ വീട് തൃശൂർ അടുത്താ.. ഇവിടെ ഒരാളെ കാണാൻ വന്നതാണ്...
ങ്ങും.. എന്നാൽ കേറിക്കോ.. ഞാൻ ടൗണിൽ വിടാം...
അയ്യോ വേണ്ട.. ഞാൻ മറ്റു വണ്ടി എന്തെങ്കിലും കിട്ടിയാൽ അതിൽ കയറി പൊയ്ക്കൊള്ളാം...
അതെന്താ ഞാൻ പെണ്ണായതു കൊണ്ടാണോ.. പെണ്ണുങ്ങളെ തനിക്ക് പേടിയാണോ...
അങ്ങനെയൊന്നും ഇല്ല മേഡം... മേഡത്തിന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാണ്...
എന്നെ പറ്റി ഈ നാട്ടിൽ ആർക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല.. താൻ കയറ്...
അരവിന്ദൻ കാണിച്ച അതി വിനയവും ബഹുമാനവും ഗോപികക്ക് ഇഷ്ടപ്പെട്ടു.. തന്നെ ബഹുമാനിച്ചു വിനയത്തോടെ സംസാരിക്കുന്ന ആണുങ്ങളെയാണ് അവൾക്ക് ഇഷ്ടം..
ആഹ്.. കയറാൻ പറഞ്ഞില്ലേ.. ഞാൻ തന്നെ തിന്നത്തൊന്നുമില്ല.. അരവിന്ദനെ അടിമുടി ഒന്നു നോക്കിയിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്...
തന്റെ പാന്റീനിടയിൽ തിരുകി വെച്ചിരിക്കുന്ന കത്തി അവിടെ ഉണ്ടന്ന് തപ്പി നോക്കി ഉറപ്പുവരുത്തിയിട്ട് അവൻ ഗോപികയുടെ സ്‌കൂട്ടറിന്റെ പിന്നിൽ കയറി ഇരുന്നു...
വണ്ടി മുൻപോട്ട് എടുത്തിട്ട് ഗോപിക ചോദിച്ചു.. പരുന്തും പാറയിൽ നിന്നും ഇനിയും തൃശൂർക്ക് പോകുന്ന ബസ് ഒന്നും ഇല്ലല്ലോ...
ഞാൻ ഇന്ന് പോകുന്നില്ല മേഡം.. ഞങ്ങൾക്ക് പരുന്തുംപാറ കുറച്ചു സ്ഥലവും ഒരു പഴയ വീടും ഉണ്ട്.. അവിടെ ആരും താമസമില്ല.. ഇടക്ക് വല്ലപ്പോഴും ഞാൻ തനിയെ വന്ന് കിടക്കാറുണ്ട്..
ആഹാ.. അതെവിടെയാ ആ സ്ഥലം..
ഫോറസ്ററ് ചെക്ക് പോസ്റ്റിനു അടുത്താണ്...
എന്താ ഇയാളുടെ പേര്...
💬 Comments
View all comments