Chapter Title : തുടക്കവും ഒടുക്കവും 8 [ലോഹിതൻ] [Climax]
പലതവണ സോറി പറഞ്ഞു.. പൈസ തരാമെന്ന് പറഞ്ഞു നല്ല മാന്യരായ വ്യക്തികൾ..മാന്യമായ പെരുമാറ്റം..
ഈ സമയത്തൊക്കെ ഭാർഗവൻ കാറിന്റെ ബാക് സീറ്റിൽ ചാഞ്ഞു കിടപ്പുണ്ട്.. നല്ല ഫിറ്റാണ്.....
ജീപ്പ് പോയി കഴിഞ്ഞപ്പോൾ സുമേഷ് വീണ്ടും കാറിൽ കയറി..
എടാ ചെറുക്കാ നിർത്തിക്കെ.. നീ ലൈറ്റിട്.. എന്റെ കൈയിൽ എന്തോ കുത്തിയപോലെ...
വണ്ടിക്കുള്ളിലെ ലൈറ്റ് ഇട്ട് നോക്കിയെങ്കിലും ഒന്നും കാണാൻ പറ്റിയില്ല..
ഗ്ലാസ് ഉയർത്തിയിട്ടില്ലായിരുന്നല്ലോ സർ..വല്ല ഈച്ചയോ കുളവിയോ കുത്തിയത് ആയിരിക്കും....
ങ്ങും..
വീട്ടിൽ എത്തിയപ്പോഴും കൈയുടെ ഉരത്തിൽ നല്ല കട്ടുകഴപ്പ് ഉണ്ടായിരുന്നു.. ഷർട്ട് ഊരിയശേഷം നോക്കിയപ്പോൾ കൈയുടെ ഉരത്തിൽ ഒരു ചെറിയ തടിപ്പ്...
നഗരത്തിലെ വലിയ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ അനസ്ഥേഷ്യ കൊടുത്തു മയക്കി കിടത്തിയിരിക്കുകയാണ് ഭാർഗവനെ..
വലിയ രോഗമൊന്നും മുതലാളിക്ക് ഇല്ല.. രണ്ടാഴ്ചയായി വൃഷ്ണങ്ങൾ രണ്ടും വീങ്ങി വരുന്നു..
ആദ്യം കാര്യമാക്കിയില്ല.. വേദനയോ അസ്വസ്ഥതകളോ ഒന്നുമില്ല.. ഡോക്ടറെ കാണിച്ചപ്പോൾ അങ്ങേർക്കും ഒന്നും പിടികിട്ടിയില്ല..
സാധനം ഓരോ ദിവസം വളർന്നു കൊണ്ടിരുന്നു.. മുഴുത്ത മാങ്ങയുടെ വലിപ്പം രണ്ടു ദിവസം കൊണ്ട് തേങ്ങയുടെ അത്രയുമായി...
എല്ലാവിധ ടെസ്റ്റുകളും ചെയ്തു.. ഒടുവിൽ മനസിലായി.. സ്മെലോപിററി യോൻ ? എന്ന രാസ വസ്തു രക്തത്തിൽ കലർന്നിട്ടുണ്ട്.. അതിന്റെ ഫലമാണ് പിടുക്ക് വീക്കം..
ലിമിറ്റ് ഇല്ലാതെ വളർന്നു കൊണ്ടിരിക്കും.. ഇപ്പോൾ തന്നെ മത്തങ്ങാ വലുപ്പം ആയിരിക്കുന്നു..
ഓപ്പറേറ്റ് ചെയ്തു കളയുക അല്ലാതെ വേറെ വഴിയില്ല...
ഇപ്പോൾ തന്നെ മുതലാളിക്ക് നടക്കാൻ വയ്യ.. മുണ്ടിനുള്ളിൽ പൊതിക്കാത്ത തേങ്ങ ഒളിച്ചു വെച്ചപോലെ ഒരു ഫീലിംഗ്...
പക്ഷേ ഈ സാധനം ഓപ്പറേറ്റ് ചെയ്‌താൽ മൂത്രം പഴയപോലെ പോകില്ല..
💬 Comments
View all comments