Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
തെറ്റി ധരിക്കണ്ട, ചോദിക്കാൻ പറഞ്ഞു ചോദിച്ചു. അത് വിട്ടേക്ക്.... നൗഫലിന് മറുപടി കൊടുക്കാൻ മഞ്ജിമക്ക് കഴിഞ്ഞില്ല ഒന്നും....
വീട്ടിൽ നേരത്തെ എത്തി, മകളെ പഠിപ്പിക്കുമ്പോൾ അടക്കം നൗഫലിന്റെ വാചകങ്ങൾ ആണ് മനസ്സിൽ ഉരുണ്ട് കളിച്ചതു. ഒരു പാട് ദേഷ്യം ആണ് മഞ്ജിമക്ക് മനസ്സിൽ തോന്നിയത്.
ഒരുവിധം എല്ലാം പതിയെ മറന്ന് ഭക്ഷണം കഴിക്കാൻ പോകുന്നതിനു മുൻപാണ് മഞ്ജിമയുടെ ഫോണിലേക്ക് നൗഫലിന്റെ മെസ്സേജ് വന്നത്. സോറി പറയാൻ ആകും എന്നു പ്രതീക്ഷിച്ച മഞ്ജിമയോട് നൗഫൽ സോറി പറഞ്ഞു, പക്ഷെ വേറെ ഒരു കാര്യത്തിനായിരുന്നു. നൗഫൽ : ആബിദ് വിളിച്ചിരുന്നു. അവനു മഞ്ജുവിന്റെ നമ്പർ വേണം പറഞ്ഞു. നിവർത്തി ഇല്ലാതെ ഞാൻ കൊടുത്തിട്ടുണ്ട്. സോറി. വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്താൽ മൈൻഡ് ചെയ്യണ്ട.
നൗഫലുമായി ആദ്യം മുതലേ ഉള്ള അണ്ടർസ്റ്റാൻഡിങ് പ്രകാരം മഞ്ജിമ അങ്ങോട്ട് മെസ്സേജ് അയക്കാനോ വിളിക്കാനോ പോയില്ല.
ഭക്ഷണ സമയത്ത് മഞ്ജിമയുടെ കടന്നൽ കുത്തിയ പോലെ ഉള്ള മുഖം അമ്മ ഉഷ ശ്രദ്ധിച്ചു. ഉഷ ചോദിച്ചു : എന്തുപറ്റി മോളെ? മുഖം വല്ലാണ്ട് ഇരിക്കുന്നു?. മഞ്ജിമ മറുപടിയായി പറഞ്ഞു : ജോലീടെ കുറച്ച് കാര്യങ്ങൾ ആണ് അമ്മേ... അനിയത്തി അഞ്ചു : എന്താ ചേച്ചി, അത്രക്കും ടെൻഷൻ ഉള്ള ജോലി ആണോ അവിടെ അതിനു. മഞ്ജിമ : ചിലപ്പോഴൊക്കെ.. അച്ഛൻ സധാശിവൻ : അതൊന്നും കാര്യം ആക്കണ്ട മോൾ, എന്ത് ജോലിയിലാ ടെൻഷൻ ഇല്ലാത്തെ.
അതെ സമയം ആണ് മഞ്ജിമയുടെ ഫോൺ എടുത്തു കളിക്കുക ആയിരുന്ന മകൾ അപ്സര ഫോണും കൊണ്ട് വന്നത് : അമ്മേ, ആരോ
💬 Comments
View all comments