Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
കൂടാതെ അഭിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ട് മുട്ടിച്ചു നീണ്ട ചുംബനം നൽകി മഞ്ജിമ.
അന്തം വിട്ടു പോയ അഭി ചുംബനത്തിന് ശേഷം ചുറ്റുപാടും നോക്കി. കൂടി നിന്ന ആളുകൾ എല്ലാം തങ്ങളെ തന്നെ ആയിരുന്നു നോക്കിയിരുന്നത്.
അഭിയുടെ ഇളിഞ്ഞ മുഖം കണ്ട് മഞ്ജിമ ചിരിച്ചു പറഞ്ഞു : അവരോട് പോവാൻ പറ. നീ വാ..
അഭിയുടെ കയ്യിലൂടെ തന്റെ കൈ വട്ടം ഇട്ടു പിടിച്ചു ആളുകൾ നോക്കി നിൽക്കെ അഭിയെയും കൊണ്ട് നടന്നു മഞ്ജിമ തോളോട് തോൾ ചേർന്ന്.
അഭിക്ക് എന്തോ നാണക്കേട് തോന്നി, അറിയുന്ന ആരെങ്കിലും കാണുന്നുണ്ടോ എന്നുള്ള പേടിയും. എന്നാൽ യാതൊരു പേടിയും കൂടാതെ മഞ്ജിമ അഭിയെ തൊട്ടുരുമ്മി തന്നെ നടന്നു കാർ പാർക്കിങ്ങിലേക്ക്.
വേറൊരു കാര്യം കൂടി അഭിക്കു തോന്നി, മഞ്ജിമ വളർന്നോ അതോ താൻ ചെറുതായോ,, എന്താ അറിയില്ല മഞ്ജിമ ഉയരം കൊണ്ട് തന്റെ ഒപ്പം നിൽക്കുന്ന പോലെ സൈസ് കൊണ്ട് തന്നെക്കാൾ ഉള്ള പോലെ.
പാർക്കിങ്ങിൽ ഇട്ടിരുന്ന ഔടി Q4 ക്ലാസ്സ് കാറിൽ മഞ്ജിമ അഭിയോട് കയറാൻ പറഞ്ഞപ്പോൾ അഭി ചെറുതായി ഒന്നുമല്ല ശങ്കിച്ചത്.
അഭിയിൽ നിന്നും ചോദ്യം വരുന്നതിനു മുൻപ് മഞ്ജിമ പറഞ്ഞു : മാഡത്തിന്റെ കാർ ആടാ. പോയപ്പോൾ ഞാൻ എടുത്തതാ.
മഞ്ജിമ അത് പറഞ്ഞു എങ്കിലും മനസ്സിൽ പ്രാർത്ഥിച്ചു " ഡാഷ് ബോർഡ് തുറക്കല്ലേ, എങ്ങാനും തുറന്നു വണ്ടിയുടെ പേപ്പർ നോക്കിയാൽ അഭി അറിയും ഇതു തന്റെ വണ്ടി ആണ് എന്ന് ".
അഭി കാറിൽ കയറിയപ്പോൾ ഒന്നു കൂളായി. അതുവരെ നല്ല ടെൻഷൻ ഉണ്ടായിരുന്നു
💬 Comments
View all comments