Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
തെണ്ടി ചെക്കൻ ആണ്.. ഞാൻ നന്നായി ആണ് അവനെ വളർത്തിയത് എന്ന് തെറ്റിദ്ധരിച്ചു.
മഞ്ജിമ : എനിക്കറിയാം അമ്മായിക്ക് എന്നെ ഇഷ്ടം ആയിട്ടില്ല എന്ന്.
മഞ്ജിമയുടെ കരച്ചിൽ കൂടി വന്നു. ഉടനെ മഞ്ജിമയുടെ നെറ്റിയിൽ മുത്തം കൊടുത്തു ജലജ. എന്നിട്ട് പറഞ്ഞു : ആര് പറഞ്ഞു മഞ്ജുനെ എനിക്ക് ഇഷ്ടം അല്ല എന്ന്. നീ ജനിച്ചു വീണപ്പോൾ മുതൽ ഞാൻ കാണുന്നത് അല്ലെ , നിന്നെ എടുത്തു വളർത്തിയതിൽ ഒരാൾ അല്ലെ ഞാൻ. എനിക്ക് നിന്നെ ഇഷ്ടമാവാതിരിക്കും എന്ന് തോന്നുന്നുണ്ടോ?..
മഞ്ജിമ : പിന്നെ എന്തിനാ ഇങ്ങനെ കരയണത്, ഞാനും കുട്ടികാലം മുതൽ കാണുന്നതല്ലേ അമ്മായിയെ, എന്റെ റോൾ മോഡൽ ആയിരുന്നു അമ്മായി എന്നും. ഞാൻ എന്തെങ്കിലും ആവാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അമ്മായിയെ പോലെ ആവാൻ ആയിരുന്നു....
തന്നെ പുകഴ്ത്തി പറയുന്നത് കേട്ടു ജലജക്ക് ഉള്ളിൽ അഭിമാനം തോന്നി.
മഞ്ജിമ : അമ്മായി ഇനി കരയരുത്. കരഞ്ഞാൽ ഞാൻ എങ്ങോട്ടെങ്കിലും പോകും.
മഞ്ജിമയുടെ മുഖം തന്റെ കൈ വെള്ള കൊണ്ട് ഉയർത്തി തന്റെ മുഖത്തിന് നേരെ വച്ചു ജലജ പറഞ്ഞു : ഇല്ല, കരയില്ല ഇനി. സംഭവിച്ചത്, സംഭവിച്ചു. നമുക്ക് നാളെ തന്നെ നിന്റെ വീട്ടിൽ പോവാം, ഉഷേച്ചിയെ ഞാൻ കണ്ട് സംസാരിക്കാം പേടിക്കണ്ട.
മഞ്ജിമ പെട്ടെന്ന് ചാടി എഴുന്നേറ്റു, അതുകണ്ടു കൂടെ ജലജയും. ജലജ അതിശയത്തോടെ : എന്തെ?..
മഞ്ജിമ : അഭി ഭക്ഷണം കഴിച്ചിട്ടില്ല...
ജലജയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. തന്റെ മോനെ കുറിച്ചുള്ള മഞ്ജിമയുടെ ജിജ്ഞാസ കണ്ട് ജലജ പറഞ്ഞു : ഒരു
💬 Comments
View all comments