0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

പ്രതീക്ഷിച്ച മഞ്ജിമ കണ്ടത്,, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കൈകൾ കെട്ടി തന്റെ മുന്നിൽ ആക്കിയ ചിരി ചിരിച്ച് നിൽക്കുന്ന ജലജയുടെ നിൽപ് ആണ്. മഞ്ജിമ ഒന്ന് പതറി ആ നിൽപ് കണ്ടിട്ട്...

ജലജ വളരെ സിംപിൾ ആയി, കൂൾ ആയി പറഞ്ഞു : ഇന്നലെ സ്റ്റേജിൽ കയറി, മൈക്കും പിടിച്ച്,, ഞാൻ പറഞ്ഞ വാചകങ്ങൾ എന്റെ ഉള്ളിൽ തട്ടി ആണ്. എന്നെ കൊണ്ട് അത് തിരിച്ചെടുപ്പിക്കാൻ നീ ചിന്തിപ്പിക്കരുത്.

അങ്ങിനെ നീ ചിന്തിപ്പിച്ചാൽ,, എന്റെ ചെക്കനെ ഞാൻ പറിച്ചെടുക്കും നിന്റെ കയ്യിൽ നിന്ന്. നിനക്ക് ഒന്നും ചെയ്യാനാവില്ല അപ്പോൾ, കണ്ടു കൊണ്ട് കരഞ്ഞു നിൽക്കേണ്ടി വരും നീ... നിന്നോട് ഞാൻ കുറച്ച് മുന്നേ പറഞ്ഞു, ഈ ജലജ ആരാണ് എന്ന് നിനക്കറിയില്ല എന്ന്. ഈ ജലജയെ തൂക്കാൻ ആയിട്ടില്ല നീ. അത് നീ എത്ര വളർന്നാലും. നിന്റെ മാഡം, ഫാത്തിമ വിചാരിച്ചാലും നടക്കില്ല.

മഞ്ജിമ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമ സ്റ്റൈൽ മറുപടിയിൽ പകച്ചു നിന്നു മഞ്ജിമ .

രണ്ട് സ്റ്റെപ് മുന്നോട്ടു വന്ന് : ഇമ്മാതിരി വർത്തമാനം ഒരു വട്ടം കൂടി നിന്റെ വായിൽ നിന്നും വന്നാൽ, നിന്റെ വയറ്റിൽ എന്റെ പേര കുട്ടി വളരുന്നുണ്ട് എന്നൊന്നും നോക്കില്ല ഞാൻ, ചവിട്ടി പുറത്താക്കും ഞാൻ,,,, നിന്റെ ജിമ്മിനോ, യോഗക്കോ തടുക്കാൻ പറ്റാതെ വരും അത്.

ജലജയുടെ തുറിച്ചു കൊണ്ടുള്ള നോട്ടത്തിന് മുന്നിൽ മഞ്ജിമക്ക് പിടിച്ച് നിൽക്കാൻ ആയില്ല. മഞ്ജിമയുടെ തല കുനിഞ്ഞു.

ജലജ തിരിഞ്ഞു നടന്ന്, മുകളിലെ റൂമിലേക്കുള്ള പടിയിൽ പോയി എത്തി നോക്കിയ ശേഷം

💬 Comments

View all comments