0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

: മ്മ്...

ഫാത്തിമ : സൊ, അഭി വേണം, അവൾക്ക് താങ്ങും തണലും ആവാൻ, അവൾ എവിടെയും വീണ് പോവാതെ സംരക്ഷിക്കാൻ. കൂടെ ഉണ്ടാവണം എന്ത് വന്നാലും.

അഭി : മ്മ്..

ഫാത്തിമ : തുറന്നു പറയാലോ അഭി , ഞാൻ കല്യാണം കഴിക്കാതെ നിന്നത്, പേടികൊണ്ടാണ്. ജീവിതത്തിൽ വരുന്ന ആൾ എന്നെ മുന്നോട്ടു പോവാൻ അനുവദിക്കാതെ, എനിക്ക് വിലങ്ങു തടി ആയാലോ എന്ന് പേടിച്ച്.

അഭി : മ്മ്മ്..

ഫാത്തിമ : ആ പേടി, ആദ്യമായി മഞ്ജിമ അഭിയെ കുറിച്ച് പറയുമ്പോൾ എനിക്കുണ്ടായിരുന്നു.

അഭിയെ ചേർത്തു പിടിച്ചു ഫാത്തിമ. എന്നിട്ട് പറഞ്ഞ് : ഇപ്പോൾ എനിക്ക് ആ പേടിയില്ല, അഭിയെ പറ്റി എല്ലാം അറിഞ്ഞപ്പോൾ, ഐ നോ, നീ ഉണ്ടാവും മഞ്ജുവിന്റെ കൂടെ, എന്തിനും. ഉണ്ടാവില്ലേ?.

അഭി : ഉണ്ടാവും....

ഫാത്തിമ : യൂ ആർ ലക്കി മഞ്ചൂ...

മഞ്ജിമ പുഞ്ചിരിച്ചു...............

ബാക്കി സമയം വെറുതെ ഇരുന്ന്, മഞ്ജിമയും,, ഫാത്തിമയും, ജ്യുവലും ചെയ്യുന്നതും സംസാരിക്കുന്നതും കേട്ട്, അഭി മനസ്സിൽ പറഞ്ഞു " ഒരുപാട്, ഒരുപാട് അറിയാൻ ഉണ്ട് തനിക്ക് , തന്റെ ഭാര്യയെ കുറിച്ചും.

അഭിയും മഞ്ജിമയും കാർ എടുത്തു നീങ്ങിയപ്പോൾ, ജ്യുവൽ പറഞ്ഞു ഫാത്തിമയോട് : അവര് എന്ത് മാച്ച് ആണല്ലേ ഇത്ത?.

ഫാത്തിമ ജ്യുവലിനോട് : ഞാനും ചിന്തിക്കാറുണ്ട്, അഭിയെ പോലെ ഒരുത്തനെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന്.... പണ്ടെങ്ങാനും......

ജ്യുവൽ പതിയെ കയ്യിൽ തട്ടി : ഇപ്പോഴും പ്രായം അധികം ഒന്നുമായിട്ടില്ല, അഭിയെ പോലെ, വേറെയും ഉണ്ടാവും ആളുകൾ. തിരഞ്ഞാൽ കിട്ടാതിരിക്കുമോ

ഫാത്തിമ

💬 Comments

View all comments