0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

അഭിയോട്, അവൻ വർക്ക്‌ ചെയ്യുന്ന സ്ഥലം ഒന്ന് കാണാൻ പറ്റുമോ എന്ന് ജലജ ചോദിച്ചപ്പോൾ, അഭി പറഞ്ഞു " ഫാമിലി അങ്ങിനെ ആരും വന്നു കണ്ടിട്ടില്ല അവിടെ, പിന്നെ മാനേജർ ജിന്റോ എന്ത് പറയും എന്ന് അറിയില്ല ".

ജലജ : നമ്പർ ഇല്ലേ, ഡയറക്ട് വിളിച്ച് ചോദിക്ക്.

അഭി ഒന്ന് ശങ്കിച്ചു എങ്കിലും, അമ്മ പറഞ്ഞതല്ലേ, ഫോൺ വിളിച്ച്, വിറച്ചു വിറച്ചു കാര്യം പറഞ്ഞു.

മറുതലക്കിൽ നിന്ന് തൃപ്തികരമായ അഭിപ്രായം അല്ല കിട്ടുന്നത് എന്ന് അഭിയുടെ മുഖഭാവത്തിൽ നിന്നും മനസിലാക്കിയ ജലജ, അഭിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു എടുത്തു തന്റെ ചെവിയിൽ വച്ചു.

" ഇതെന്താ, പാർക്ക് ആണോ ഫാമിലി കൂട്ടി വരാൻ "...... ജലജ കേട്ട വാചകം ഇതായിരുന്നു.

ജലജ ഫോണിൽ : ജിന്റോ സർ അല്ലെ, മോൻ പറയാറുണ്ട്. സാറിനെ വലിയ കാര്യം ആണ് മോന്. ഞാൻ ജലജ, അഭിയുടെ അമ്മ ആണ്. സാറിന് അറിയുമോ എന്നറിയില്ല, എന്റെ ഒറ്റ മോൻ ആണ് അഭി. എനിക്ക് വേറെ ആരും ഇല്ല. എനിക്ക് ആവനും, അവനു ഞാനും മാത്രമേ ഉള്ളൂ. ഇവിടെ വന്നപ്പോൾ ഒരാഗ്രഹം, അവൻ ജോലി ചെയ്യുന്ന സ്ഥലവും, അവൻ എപ്പോഴും പറയുന്ന സാറിനെയും ഒന്ന് കാണാൻ. അത് കൊണ്ടാണ്. സാർ സമ്മതിക്കുക ആണെങ്കിൽ, ഞാൻ കൂടെ വന്നോട്ടെ, അഭിയുടെ കൂടെ.

വളരെ മൃദുലമായ ശബ്ദത്തിൽ, ഒരു പാട്ട് കേൾക്കുന്ന പോലെ, ജലജയുടെ വാക്കുകൾ കേട്ട് ജിന്റോ ഇത്ര മാത്രം പറഞ്ഞു : അല്ല അത്, എന്താ പേര് പറഞ്ഞത്?...

ജലജ

💬 Comments

View all comments