Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
പിടിക്കാനും നോക്കിയവരും ഉണ്ടായിരുന്നു.
മിനിയുടെ മുഖത്ത് വന്ന പേടി ആണ്, ജലജയെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്.
തന്റെ നേരെ നടന്നു വരുന്ന കോട്ട് ഇട്ട ആളെ മനസിലാക്കാൻ മിനിയുടെ മുഖഭാവം ധാരാളം ആയിരുന്നു.
തന്റെ അരികിൽ എത്തുന്നതിനു മുൻപ് മുന്നോട്ട് നടന്നു, അതി മനോഹരമായ പുഞ്ചിരിച്ചു കൊണ്ട് കൈ കൂപ്പി തല അൽപ്പം താഴ്ത്തി ജലജ അങ്ങോട്ട് കേറി പറഞ്ഞു : നമസ്കാരം, ജിന്റോ സർ അല്ലെ, ഞാൻ ജലജ, അഭിയുടെ അമ്മ, നമ്മൾ ഇന്നലെ സംസാരിച്ചിരുന്നു. സർ വരാൻ പെർമിഷനും തന്നിരുന്നു.
തന്റെ സ്റ്റാഫുകൾ ഗുഡ്മോർണിംഗ് പറഞ്ഞാൽ ഒരു വിധ ഭാവവും കൊടുക്കാത്ത, എന്നാൽ ഗുഡ്മോർണിംഗ് പറഞ്ഞില്ലെങ്കിൽ വായിൽ വന്ന ചീത്ത പറഞ്ഞ് എക്സ്ട്രാ പണി കൊടുക്കുന്ന ജിന്റോ, തന്റെ മുന്നിൽ മനോഹരമായി തല താഴ്ത്തി കൈ കൂപ്പി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ജലജയോട് അറിയാതെ തന്നെ അതെ പോലെ കൈ കൂപ്പി തല താഴ്ത്തി, സിഗരറ്റ്, വലിച്ചു കറുത്ത ചുണ്ടിൽ പുഞ്ചിരി വരുത്തി പറഞ്ഞു : നമസ്കാരം.....
മിനിയും അഭിയും, ബാക്കി അവിടെ ഉണ്ടായിരുന്ന ആൾക്കാരും ആ സീൻ കണ്ട്, ജിന്റോയുടെ മുഖത്തെ ചിരി കണ്ട് ചെറുതായി ഒന്നുമല്ല അത്ഭുതപ്പെട്ടത്.
പതിയെ സ്വബോധത്തിൽ തിരിച്ചു വന്ന ജിന്റോ മിനിയെ നോക്കി പറഞ്ഞു : എന്താ കൂടി നിൽക്കുന്നത്, ജോലി ഇല്ലേ ആർക്കും.
എല്ലാവരും പിന്തിരിഞ്ഞു നടന്നു. അഭി ഒഴിച്ച്.
അഭിയോട് മഞ്ജിമ, ജിന്റോ കേൾക്കെ പറഞ്ഞു : അതെന്താ അഭി, നിനക്ക് പണിയില്ലേ. ഇന്ന് ലീവ് ആണോ?..
ജിന്റൊക്ക് നേരെ തിരിഞ്ഞ് : സർ
💬 Comments
View all comments