0%

Chapter Title : തുടരുന്ന മാന്യത

Author : sachin Read All Parts 398
മണിക്കുള്ള ഫ്ലൈറ്റിനു തിരികെ പോകേണ്ടതാണ്.. പണ്ടാരം അടങ്ങാൻ ഇന്നലെ രാത്രി 9 മണി വരെ ഇരുന്നു വേറൊരു റിപ്പോർട്ട് കൊടുത്തപ്പോ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നതാ ഇപ്പൊ ദാ അടുത്തത് .. ഞാൻ ഇന്നലെ കൊടുത്ത റിപ്പോർട്ട് ഇയാൾ രാത്രി മുഴുവൻ ഇരുന്നു പഠിക്കുവാരുന്നോ ആവോ ..ഏതായാലും എനിക്ക് അടുത്ത പണി കിട്ടി ...
ബാക്കി ദിവസങ്ങളിൽ വലിയ ജോലി ചെയ്യാതെ ഇരിക്കുന്നതിന്റെ കേടു ഇന്നത്തോടെ തീർന്നു .. സത്യത്തിൽ ഇത് മാനേജർ ചെയ്യേണ്ട പണിയാണ് അടുത്ത മുറിയിൽ ഇരുന്ന മാനേജരുടെ മുഖഭാവം കണ്ടപ്പോഴേ സങ്കടം തോന്നി ഇന്നലെ രാത്രി 9 മണിക്ക് ഞാൻ ഇറങ്ങിയപ്പോ ബോസ് മാനേജരേ ക്യാബിനിലേക്കു വിളിപ്പിചതാ 11 മണി വരെ നല്ല വഴക്കു കിട്ടി എന്ന് പ്യൂൺ ഗോപാൽ പറഞ്ഞു.. അങ്ങേരുടെ ടേബിളിൽ ഇരിക്കുന്ന 6 ഫയൽ കണ്ടതേ അയാൾക്ക്‌ കിട്ടിയ പണിയേ പറ്റി ബോധ്യമായി .. ആ മുഖത്തെ ദയനീയത ആസ്വദിക്കാനാണ് എനിക്ക് അപ്പൊ തോന്നിയത് ... ഒരു ഗുജറാത്തി മാനേജരോട് ഇങ്ങനെ കാണിക്കുന്ന ബോസ് എന്റെ അടുത്ത് ഇത്രയുമല്ലേ ചെയ്തുള്ളു എന്ന ആശ്വസം...  ഒരു വിധം 3 മണിക്ക് മുൻപ് റിപ്പോർട്ട് കൊടുത്തു ഒന്ന് ഫ്രീ ആയി ..ഇന്നെങ്കിലും നേരത്തെ ഇറങ്ങണം ബോസ്സിനെ airport കൊണ്ട് വിടാൻ പോയ മാനേജർ ഇനി വരില്ല ഇന്നലെ എക്സ്ട്രാ ടൈം ഇരുന്നത് കൊണ്ട് ഇന്ന് നേരത്തെ പോണം എന്ന് പറഞ്ഞാൽ മാനേജരും സമ്മതിക്കും ..ഗോപാലനെ വിളിച്ചു ചൂട് ചായ ഒരെണ്ണം പറഞ്ഞിട്ട് മൊബൈൽ എടുത്തു .. 19 miscall .. 11 

💬 Comments

View all comments