0%

Chapter Title : ടിഷ്യൂ പേപ്പർ 2 [Sojan]

Author : Sojan Read All Parts 1.2K

എടാ കടുവാകുഞ്ഞേ നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല, മതിയോ?" ശ്യാമ : "കടുവാകുഞ്ഞോ?" ബാലു : "ഉം" ശ്യാമ : "അതെന്ത് പേരാ?" ബാലു : "അത് ഇഷ്ടം കൂടുമ്പോൾ ഉള്ള പേര്" ശ്യാമ : "സത്യം?" ബാലു : "ഉം" ശ്യാമ : "അതോ എന്നെ കളിയാക്കാൻ വല്ലോം വിളിച്ചതാണോ? മരപ്പെട്ടീ എന്നൊക്കെ വിളിക്കുന്നതു പോലെ?" ബാലു : "എയ് അല്ല, സത്യത്തിൽ നിന്നെ അങ്ങിനെന്തെങ്കിലും പേരാണ് വിളിക്കേണ്ടത്, പക്ഷേ ഇപ്പോ ഈ പേരിട്ടുപോയില്ലേ?" ശ്യാമ : "കടുവാകുഞ്ഞ്? അപ്പോൾ ഇതെന്താ കടുവാ അച്ഛനോ?" ബാലു : "അതിപ്പോൾ നിനക്കിഷ്ടമുള്ളത് വിളിക്കാം" ശ്യാമ : "എന്നോടുള്ള പിണക്കം പോയോ?" ബാലു : "പോയി" ശ്യാമ : "സത്യം?" ബാലു : "എന്താ ഒരു വിശ്വാസം ഇല്ലാത്തതുപോലെ?" ശ്യാമ : "എനിക്ക് ഇപ്പോ ഭയങ്കര സങ്കടമാ പിണങ്ങിയാൽ" ബാലു : "നേര്?" ബാലു കളിയാക്കിയാണ് അത് ചോദിച്ചത്. അത് ശ്യാമയ്ക് മനസിലായി. ശ്യാമ : "ഇതിനെന്നോട് ആ ഇഷ്ടമൊന്നുമില്ല" ബാലു : "അത് സത്യം" ശ്യാമ : "അതെനിക്കറിയാം" ബാലു : "ഓഹോ?" അവൾ ദൂരേയ്ക്ക് നോക്കുന്നതു പോലെ സങ്കടപ്പെട്ടിരുന്നു. ബാലുവിന് വിഷമമായി. ബാലു : "എന്റെ പൊന്ന്‌ കുട്ടപ്പായി നീ കരുതുന്നതൊന്നുമല്ല സത്യം, ഞാൻ നിന്നെ ചൊടിപ്പിക്കാൻ പറയുന്നതൊക്കെ നീ എന്തിനാ കാര്യമായി എടുക്കുന്നത്?" അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനായി. ബാലു : "മഴപെയ്യുമോ?" ശ്യാമ : "പോടാ പിശാചേ" ബാലു : "അത് കൊള്ളാം" ആ ചുണ്ടുകൾ വിതുമ്പി. ബാലു :

💬 Comments

View all comments