0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.8K

Tomboy Love Part 2

Author : Fang leng | Previous Part


എഴുതി വന്നപ്പോൾ സാധാരണ പാർട്ടുകളിൽ നിന്ന് അല്പം കൂടുതൽ ആയിപോയി അതുകൊണ്ട് ചിലപ്പോൾ ചെറിയ ലാഗ് ഉണ്ടാകാം ക്ഷമിക്കുക നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി 💙💙💙

"വെറുതെ കളിയാക്കണ്ട അത് അപ്പോൾ തന്നെ ഞാൻ എടുത്ത് കളഞ്ഞു വെറുതെ മനുഷ്യനെ കോമാളി വേഷം കെട്ടിക്കാനായിട്ട് "

ഇത്രയും പറഞ്ഞു അമ്മു മേശപുറത്തിരുന്ന പാല് കയ്യിലെടുത്തു

"ഇതാ കുടിക്ക് ഇപ്പോൾ തന്നെ തണുത്ത്‌ ഐസായി "

"സാരമില്ല എനിക്ക് തണുത്തതാ ഇഷ്ടം "

ഇത്രയും പറഞ്ഞു പാൽ വാങ്ങി പകുതി കുടിച്ച ശേഷം അർജുൻ ബാക്കി അമ്മുവിന് കൊടുത്തു അമ്മു പതിയെ അത് കുടിച്ചു

അമ്മു : മധുരം കൂടുതലാ അല്ലേ

അർജുൻ : എനിക്ക് മധുരം ഇഷ്ടമാ അതുകൊണ്ട് ഇട്ടതായിരിക്കും

അമ്മു : അപ്പോൾ മധുരം ഇഷ്ടമാണ് ഞാൻ ഓർത്ത് വച്ചേക്കാം

അർജുൻ : എന്താ

അമ്മു : അല്ല ഇനി അർജുന്റെ കാര്യമൊക്കെ ഓഹ് സോറി ഞാൻ പേര് വിളിച്ചോട്ടെ എനിക്ക് അതാ കംഫർട്ടബിൾ

അർജുൻ : വിളിച്ചോ അതിൽ കുഴപ്പമൊന്നുമില്ല

അമ്മു : താങ്ക്സ് പിന്നെ ഞാൻ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ഇനി അർജുന്റെ കാര്യമൊക്കെ ഞാൻ അല്ലേ നോക്കേണ്ടത് ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ നോക്കി മനസ്സിലാക്കി പെരുമാറണം എന്നാ അമ്മ പറഞ്ഞേക്കുന്നെ ഇപ്പോൾ മധുരം ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ഓർത്ത് വെച്ചേക്കാം എന്നാ പറഞ്ഞത്

അർജുൻ : ഓഹ് അങ്ങനെ (☺️) ശരി ഇനി തനിക്ക്

💬 Comments

View all comments