0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 709

വീട്ടിലുള്ളവരും പുറത്തേക്ക് വന്നിരുന്നു അർജുനോടൊപ്പം അമ്മുവിനെ കണ്ട അവരെല്ലാം ഒന്ന് നെട്ടി

ദേവി : ഇവളെന്താ നിന്റെ കൂടെ എന്താ അർജുനെ നിന്റെ ഉദ്ദേശം

അർജുൻ : എന്റെ ഭാര്യ എന്റെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാ അമ്മേ ഉണ്ടാകേണ്ടത്

ദേവി : നിനക്കെന്താ അർജുനെ ഞങ്ങൾ പറഞ്ഞതൊന്നും മനസ്സിലായില്ലേ ശേഖരേട്ടാ നിങ്ങൾ എന്താ ഒന്നും പറയാത്തത്

ശേഖരൻ : അർജുനെ ഇവളും ഇവളുടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിച്ചതാ നീ ഇവളെ കൊണ്ട് പോയി വീട്ടിൽ വിട്

അർജുൻ : ആര് ഉപേക്ഷിച്ചു... ഞാൻ എന്തായാലും ഉപേക്ഷിച്ചിട്ടില്ല അല്ല അങ്ങനെ ഉപേക്ഷിക്കാൻ പറ്റുന്നതാണോ ഞങ്ങൾ തമ്മിലുള്ള ബന്ധം...

സാന്ദ്ര : ഏട്ടനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ ഇവർ നമ്മളെ ചതിക്കുകയായിരുന്നു

അർജുൻ : എന്ത് ചതി ആക്സിടന്റിനെ പറ്റിയൊക്കെ അമ്മു എന്നോട് പറഞ്ഞിരുന്നു പിന്നെ ബാക്കിയൊന്നും അമ്മുവിനും അറിയില്ലായിരുന്നു ഇവളുടെ വീട്ടുകാർ മറച്ചു വച്ചതിന് ഇവൾ എന്ത് ചെയ്യാനാണ്‌

ദേവി : നീ ഇവൾ പറയുന്നതൊക്കെ വിശ്വാസിക്കുകയാണോ എന്ത് മന്ത്രമാടി നീ എന്നെ കുഞ്ഞിന്റെ മേൽ ചെയ്തത് എന്ത് പറഞ്ഞിട്ടും ഇവന്റെ തലയിൽ കയറുന്നില്ലല്ലോ

ശേഖരൻ : അർജുനെ ഇതെന്റെ തീരുമാനമാ ഇവളുമായി നിനക്കിനി ഒരു ബന്ധവും വേണ്ട

അർജുൻ : അത് തീരുമാനിക്കാൻ അച്ഛൻ അല്ലല്ലോ ഇവളെ കെട്ടിയത്...കുറേയായി....

അമൽ : നിർത്ത് അർജുനെ ആരോടാടാ നിന്റെ.... അച്ഛനെതിരെ എന്തെങ്കിലും പറഞ്ഞാൽ അടിച്ച് നിന്റെ...

അർജുൻ : പിന്നെ ഞാൻ എന്താ പറയേണ്ടത് അന്നും അച്ഛൻ അല്ലേ തീരുമാനം എടുത്തത് കെട്ടാൻ പറഞ്ഞു ഞാൻ കെട്ടി എല്ലാവർക്കും നല്ല സന്തോഷമായിരുന്നല്ലോ... കമ്പനി നേരെയായി അളിയന് കൊടുക്കാനുള്ളതൊക്കെ ഏട്ടൻ കൊടുത്തു അന്ന് എല്ലാവർക്കും ഇവളുടെ കാശ് വേണമായിരുന്നു അല്ലേ

ശേഖരൻ : നിർത്ത് അർജുനെ

അർജുൻ : ഇല്ല ഞാൻ പറയും കുറേയായി മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ ആരുടെയും കളി പാവയൊന്നുമല്ല.. ഇപ്പോൾ എല്ലാവരും എല്ലാം നേടിയപ്പോൾ ഇവളെ എല്ലാവർക്കും ഒഴിവാക്കണം അത് നടക്കാൻ പോകുന്നില്ല ഇവളെ ഞാൻ വിട്ട് കളയണമെങ്കിൽ ഞാൻ മരിക്കണം...നീ വാ

💬 Comments

View all comments