0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

ഡോക്ടറും തീർത്തു പറഞ്ഞിട്ടില്ല സാധ്യത കുറവാ പക്ഷെ ഞങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു വിവാഹത്തിനു ശേഷം മാത്രമേ തുടർ ചികിത്സ ചെയ്യാൻ കഴിയു എന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങൾക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നത് ഇനി ഒന്നും വേണ്ട ഒറ്റക്ക് ജീവിക്കാനാണ് ഇവളുടെ വിധിയെങ്കിൽ അങ്ങനെയാകട്ടെ

അർജുൻ : അങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല

രാജീവ് : അർജുൻ പോകാൻ നോക്ക്‌ ശേഖരൻ പറഞ്ഞത് പോലെ പണവും ആഭരണവും എല്ലാം തിരിച്ചു തന്നില്ലേ അതോടെ ഈ ബന്ധവും അവസാനിച്ചു

അമ്മു : മതി പോകണോ വേണ്ടേ എന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത് ഞാൻ അർജുന്റെ കൂടെ പോകും അർജുൻ എവിയാണോ അവിടെ ഞാനും ഉണ്ടാകും

റാണി : നിനക്ക് ഇനിയും മതിയായില്ലേ അമ്മു

അമ്മു : എല്ലാ തെറ്റും ചെയ്തത് നമ്മളല്ലേ എന്നിട്ടിപ്പോൾ എല്ലാം ക്ഷമിക്കാൻ തയ്യാറായ അജൂനെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു എന്തിനാ അമ്മേ ഇങ്ങനെ സ്വാർത്ഥമായി പെരുമാറുന്നത്

അർജുൻ : അങ്കിളിപ്പോൾ പറഞ്ഞില്ലേ എല്ലാ ബന്ധവും അവസാനിച്ചു എന്ന് അതെങ്ങനെ ശെരിയാകും ഞങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ ബന്ധത്തിന്റെ തെളിവ് ഇപ്പോഴും അവളുടെ കഴുത്തിൽ കിടപ്പുണ്ട് അത് ഉള്ളിടത്തോളം കാലം അമ്മുവിന്റെ മേൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ അവകാശം എനിക്ക് തന്നെയാ പിന്നെ ഈ സ്വർണ്ണം തിരിച്ചു തന്നത് അതെനിക്ക് ആവശ്യമില്ലാത്തത് കൊണ്ടാ എനിക്ക് ഇവളെ മാത്രം മതി

ഇത്രയും പറഞ്ഞു അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അർജുൻ മുന്നോട്ട് നടന്നു

അല്പസമയത്തിന് ശേഷം അർജുനും അമ്മുവും ബൈക്കിൽ

അർജുൻ : വിഷമിക്കണ്ട

💬 Comments

View all comments