Chapter Title : Tomboy love 7 ❤❤ [Fang leng]
ഒന്ന് നോക്കി
അർജുൻ : എന്താ ചേട്ടാ റൂം ഇല്ലേ
"ഉം ഉണ്ട് എത്ര സമയത്തേക്ക് വേണം "
അർജുൻ : നാളെ കാലത്ത് വെക്കേറ്റ് ചെയ്തോളാം
"ശെരി ഇവിടെ പേരൊക്കെ എഴുതി ഒപ്പിട് "
അർജുൻ രെജിസ്റ്ററിൽ ഒപ്പു വച്ചു
"റൂം നമ്പർ 27 ആണ് അങ്ങോട്ടേക്ക് പൊക്കൊ റൂം ബോയ് കീ കൊണ്ടു വരും "
അർജുൻ : ഇവിടെ കഴിക്കാൻ കാണുമല്ലോ അല്ലേ
"റൂം ബോയോട് പറഞ്ഞാൽ മതി കൊണ്ടുവന്നു തരും "
അല്പനേരത്തിന് ശേഷം അർജുനും അമ്മുവും റൂമിനുള്ളിൽ
അർജുൻ : അയാളുടെ നോട്ടം കണ്ടില്ലേ നമ്മൾ ഭാര്യയും ഭർത്തവും ആണെന്ന് അയാൾക്ക് പിടികിട്ടിയിട്ടില്ല
എന്നാൽ അമ്മു മറുപടി ഒന്നും പറഞ്ഞില്ല
അർജുൻ : എന്താടി ഇങ്ങനെ എന്തെങ്കിലും പറ ഇല്ലെങ്കിൽ നൂറ് നാവാണല്ലോ
അമ്മു : ഒന്നും പറയാൻ തോന്നുന്നില്ല അജു ആകെ ഒരു മരവിപ്പാ ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല
അർജുൻ : ഇനി എന്താവും എന്ന് ആലോചിച്ചുള്ള പേടിയാണോ
അമ്മു : അതല്ല അജു ഒരു ദിവസം കൊണ്ട് എന്തൊക്കെയാ ഉണ്ടായത് എനിക്ക് ഒന്നും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല
അർജുൻ : ഇപ്പോൾ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട ദാ ഇതെടുത്ത് കഴിച്ചേ ഇതുവരെ ഒന്നും കഴിച്ചു കാണില്ലല്ലോ
അമ്മു : വേണ്ട അജു ഇപ്പോൾ ഒന്നും ഇറങ്ങില്ല
അർജുൻ : ഇറങ്ങിയില്ലെങ്കിൽ കുത്തി ഇറക്കാൻ ഞാൻ ആരെയെങ്കിലും വിളിക്കാം നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിച്ചേ എനിക്കും നന്നായി വിശക്കുന്നുണ്ട്
ഇത് കേട്ട അമ്മു ഭക്ഷണം കഴിക്കാൻ തുടങ്ങി ഒപ്പം അർജുനും
അർജുൻ : വേറെ വല്ലതും പറയണോ അമ്മു
അമ്മു : വേണ്ട ഇത് തന്നെ കൂടുതലാ
അല്പനേരത്തിനുള്ളിൽ ഭക്ഷണം കഴിച്ച അവർ കിടന്നു
അർജുൻ : എന്താ അമ്മു കൈ നോവുന്നുണ്ടോ
അമ്മു : ഉം.. ഇപ്പോൾ ചെറുതായിട്ട് വേദന കൂടുന്നുണ്ട്
അർജുൻ : കണക്കായിപോയി... നീ എന്താ അമ്മു വല്ല ബ്ലാക്ക് ബെൽറ്റുമാണോ മതില് കണ്ണാടി എവിയൊക്കെയാ ഇടിക്കുന്നെ
അമ്മു : ബ്ലാക്ക് ബെൽറ്റ്
💬 Comments
View all comments