0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

ജ്യുസ് കുടിക്കാം

ഇത്രയും പറഞ്ഞു അർജുൻ അടുത്തുള്ള ജ്യൂസ് സ്റ്റാളിൽ കയറി

അർജുൻ : അമ്മു നിനക്ക് ഗ്രേപ്പ് അല്ലേ

അമ്മു : എനിക്ക് വേണ്ട അജൂനല്ലേ ദാഹം വാങ്ങി കുടിച്ചോ

അർജുൻ : ചേട്ടാ ഒരു ഗ്രേപ്പും ഒരു അപ്പിളും

അമ്മു : വാങ്ങിച്ചോ പക്ഷെ ഞാൻ കുടിക്കില്ല

അർജുൻ : അതെന്താ കുടിക്കാത്തെ

അമ്മു : ആ പൈസ കൂടി ലഭിക്കാലോ

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

അമ്മു : ചിരിക്കണ്ട അജു ഇപ്പോൾ നല്ല പിശുക്കനാ കഴിഞ്ഞ മാസം എന്നെ ഒരിടത്തും കൊണ്ടുപോയില്ല അത് പോട്ടെ കാശില്ലാത്തത് കൊണ്ടല്ലേ പക്ഷെ ഇപ്പോൾ സാലറി കിട്ടിയിട്ടും പിശുക്ക്

അപ്പോഴേക്കും ജ്യൂസ് അവരുടെ അടുത്തേക്ക്‌ എത്തി

അർജുൻ : ശമ്പളം കിട്ടിയത് മുഴുവൻ ഇന്ന് തന്നെ തീർത്താൽ പിന്നീട് നമ്മൾ എന്ത് ചെയ്യും

അമ്മു : മുഴുവൻ തീർക്കാൻ പറഞ്ഞില്ലല്ലോ... നമുക്കിപ്പോൾ വലിയ ചിലവൊന്നും ഇല്ലല്ലോ അപ്പോൾ കുറച്ചൊക്കെ ചിലവാക്കാം

അർജുൻ : ആര് പറഞ്ഞു ഇല്ലെന്ന് എന്തെങ്കിലും അസുഖം വന്നാലോ നാളെ ഹോസ്പിറ്റലിൽ പോകണ്ടേ ഹെൽത്ത് പോയിന്റാ കഴുത്തറുക്കും പിന്നെ വീട് പെയിന്റ് ചെയ്യണം വാങ്ങിയ കടമൊക്കെ കൊടുക്കണം

ഇത് കേട്ട അമ്മു പിന്നെ ഒന്നും മിണ്ടിയില്ല

അർജുൻ : എന്താ വിഷമമയോ

അമ്മു : ഹേയ് എന്ത് വിഷമം അജു പറഞ്ഞത് സത്യമല്ലേ ഇത്രയും ചിലവുകൾ ഉള്ള കാര്യം അർജുൻ പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് എന്തെങ്കിലും വന്നുപോയാൽ ഉള്ളതൊന്നും തികയില്ല

അർജുൻ : എന്നുകരുതി നിനക്ക് എന്തെങ്കിലും വേണമെങ്കിൽ ചോദിക്കാതിരിക്കരുത് എന്തായാലും

💬 Comments

View all comments